പ്രമുഖ ഇൻസ്റ്റൻറ് ഫുഡ് നിർമ്മാതാക്കളായ ഐഡി ഗ്രൂപ്പിൻറെ പൊറോട്ടകൾ (ഐഡി പൊറോട്ട) ഇനി ന്യൂയോർക്കിലേക്കും. 2000-ൽ അധികം സ്റ്റോറുകളിലേക്കാണ് പൊറോട്ടകൾ എത്തുക. കമ്പനിയുടെ ഉടമയായ മുസ്തഫ തന്നെയാണ് ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
യുഎസിലും യുകെയിലും ഐഡി പൊറോട്ടാസ് ലഭ്യമാക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസിൽവാനിയ, ലണ്ടൻ, ബർമിംഗ്ഹാം, ലെസ്റ്റർ, സ്കോട്ട്‌ലൻഡ്, ബോൺമൗത്ത്, അയർലൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ 200 സ്റ്റോറുകളിൽ ഇപ്പോൾ പൊറോട്ടകൾ ലഭ്യമാണ്.
Also Read: PM Modi’s Visit to J&K: ജമ്മു കശ്മീരിൽ എഴുതപ്പെടുന്നത് വികസനത്തിന്‍റെ പുതിയ കഥ... പ്രധാനമന്ത്രി മോദി
യുഎസിലെയും യുകെയിലെയും എല്ലാ ഇന്ത്യൻ ഗ്രോസറി ഷോപ്പുകളിലുമടക്കം 2000 കടകളിൽ ഞങ്ങളുടെ ഉത്പന്നങ്ങൾ ഉടൻ ലഭ്യമാകും. ഇനി അമേരിക്കയിലെയോ ലണ്ടനിലെയോ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയും കാണാൻ പോകുമ്പോൾ ഐഡി പൊറോട്ടകളുടെ പായ്ക്കറ്റുകൾ കൊണ്ടുപോകേണ്ടതില്ലെന്നതിൽ എനിക്ക് സന്തോഷമുണ്ട്-മുസ്തഫ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
2005-ലാണ് മലയാളികളായ പി.സി. മുസ്തഫ അബ്ദുള്‍ നാസർ അദ്ദേഹത്തിന്റെ സഹോദരന്മാരും ചേര്‍ന്ന് തുടങ്ങിയ സംരംഭം ലോകശ്രദ്ധ നേടുന്ന ഐഡി ഫ്രഷ് ഫുഡ്‌സ് ആയത്. നിലവിൽ 200 കോടിക്കും മുകളിലാണ് കമ്പനിയുടെ വാർഷിക വരുമാനം.
Also Read: IPL 2022: ഐപിഎൽ 2022ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ ഇവരാണ്...
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ് ഫുഡ്‌സിന് ഇഡ്ലി- ദോശ മാവ്, മലബാര്‍ ഗോതമ്പ് പറോട്ട, പനീര്‍, കട്ടി തൈര്, 'സ്‌ക്യൂസ് ആന്‍ഡ് ഫ്രൈ' വട മാവ്, ഇന്‍സ്റ്റന്റ് ഫില്‍ട്ടര്‍ കോഫി ലിക്വിഡ്, സാന്‍വിച്ച് വൈറ്റ് ബ്രെഡ്, ഗോതമ്പ് സ്ലൈസ്ഡ് ബ്രെഡ് എന്നിവയും വിൽപ്പനക്കുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, യു.എ.ഇ. എന്നിവിടങ്ങളില്ലും ഐഡി ഫ്രഷിന് നിര്‍മാണ പ്ലാന്റുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...