രാജ്യത്തെ ആദ്യ യുപിഐ എടിഎം ; 3,000-ത്തിലധികം ലൊക്കേഷനുകളിൽ സേവനം

എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ ഇനി ഇന്ത്യയിലെ ഏത് ഗ്രാമ പ്രദേശങ്ങളില്‍ പോലും ആളുകള്‍ക്ക് പണം പിൻവലിക്കാനും ലഭ്യത ഉറപ്പാക്കാനും സാധിക്കും

Written by - Zee Malayalam News Desk | Last Updated : Sep 9, 2023, 03:29 PM IST
  • രാജ്യത്തെ വിവിധ ബാങ്കുകളിൽ എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാവുന്ന സേവനങ്ങള്‍ വിവിധ ബാങ്കുകൾ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്
  • ഏതെങ്കിലും യുപിഐ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ പണം പിന്‍വലിക്കാം
  • ബാങ്കിംഗ് സേവനങ്ങളിലേക്ക് എളുപ്പത്തിൽ ആക്‌സസ് നൽകാൻ യുപിഐ എടിഎമ്മിന് കഴിയും
രാജ്യത്തെ ആദ്യ യുപിഐ എടിഎം ; 3,000-ത്തിലധികം ലൊക്കേഷനുകളിൽ സേവനം

മുബൈ: ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം മുംബൈയിൽ പ്രവര്‍ത്തനം ആരംഭിച്ചു. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (NIC) സഹകരിച്ച്‌ ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് ആണ് എടിഎം ,സ്ഥാപിച്ചത്. യുപിഐ ഐഡിയുള്ള ആര്‍ക്കും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ ആകും എന്നതാണ് പുതിയ എടിഎമ്മിന്റെ പ്രത്യേകത. 

എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ ഇനി ഇന്ത്യയിലെ ഏത് ഗ്രാമ പ്രദേശങ്ങളില്‍ പോലും ആളുകള്‍ക്ക് പണം പിൻവലിക്കാനും ലഭ്യത ഉറപ്പാക്കാനും സാധിക്കും എന്നതാണ് നൂതന ആശയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. ആദ്യം പിന്‍വലിക്കേണ്ട തുക തിരഞ്ഞെടുത്ത ശേഷം സ്‌ക്രീനില്‍ യുപിഐ ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. ഫോണിലെ യുപിഐ ആപ്പ് ഉപയോഗിച്ച്‌ ഈ കോഡ് സ്‌കാന്‍ ചെയ്യുക. പിന്നീട് യുപിഐ പിന്‍ നമ്പർ നല്‍കുക. ഇതിനുശേഷം എടിഎമ്മിൽ നിന്നും ലഭിക്കും പോലെ തന്നെ പണം ലഭിക്കും .

നിലവിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാവുന്ന സേവനങ്ങള്‍ വിവിധ ബാങ്കുകൾ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇതില്‍ നിന്നാണ് യുപിഐ എടിഎം വ്യത്യസ്തമാണ്. മറ്റ് കാര്‍ഡ്-ലെസ് ഇടപാടുകളിലൂടെ പണം പിന്‍വലിക്കുമ്പോൾ ഇപ്പോള്‍ മൊബൈല്‍ നമ്പറും ഒടിപിയും നല്‍കണം. യുപിഐ എടിഎം പ്രവര്‍ത്തിക്കുന്നത് ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയാണ്. 

ഗൂഗിൾ പേ, ഫോൺ ഫേ, പേടി എം തുടങ്ങിയ ഏതെങ്കിലും യുപിഐ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ പണം പിന്‍വലിക്കാം. ബാങ്കിംഗ് സേവനങ്ങളിലേക്ക് എളുപ്പത്തിൽ ആക്‌സസ് നൽകാൻ യുപിഐ എടിഎമ്മിന് കഴിയും. ഇത് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.

സാങ്കേതികവിദ്യയുമായി സമന്വയിച്ച് അത്യാധുനിക സൗകര്യങ്ങൾ നൽകുകയാണ് ഹിറ്റാച്ചി പേയ്‌മെന്റ് ലക്ഷ്യമിടുന്നത്. 3,000-ത്തിലധികം എടിഎം ലോക്കേഷനുകളിലാണ് യുപിഐ എടിഎം സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ 50 ശതമാനവും ഇപ്പോള്‍ യുപിഐ അധിഷ്ഠിതമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News