PMVVY Pension Scheme: 60 കഴിഞ്ഞവര്‍ക്കായി അടിപൊളി സ്കീം, 9,250 രൂപ വീതം പ്രതിമാസ പെൻഷൻ, ഉടന്‍ ചേര്‍ന്നോളൂ

PMVVY Pension Scheme: പിഎംവിവിവൈ അഥവാ പ്രധാനമന്ത്രി വയവന്ദന യോജന പദ്ധതി നിയമങ്ങള്‍ അനുസരിച്ച് 60 വയസും അതിനുമുകളിലും പ്രായമുള്ള ഇന്ത്യയിലെ ഏതു മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയില്‍ അംഗമാകാം 

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 06:18 PM IST
  • പിഎംവിവിവൈ അഥവാ പ്രധാനമന്ത്രി വയവന്ദന യോജന പദ്ധതി നിയമങ്ങള്‍ അനുസരിച്ച് 60 വയസും അതിനുമുകളിലും പ്രായമുള്ള ഇന്ത്യയിലെ ഏതു മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയില്‍ അംഗമാകാം
PMVVY Pension Scheme: 60 കഴിഞ്ഞവര്‍ക്കായി അടിപൊളി സ്കീം, 9,250 രൂപ വീതം പ്രതിമാസ പെൻഷൻ, ഉടന്‍ ചേര്‍ന്നോളൂ

PMVVY Pension Scheme: NDA സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷക്കരിച്ച് നടപ്പാക്കുന്നത്. അതായത്, വാര്‍ദ്ധക്യത്തിലും പണത്തിന് ആരുടേയും സഹായം തേടാതെ ജീവിക്കാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. 

ഇത്തരത്തിലുള്ള ഒരു അടിപൊളി നിക്ഷേപ പദ്ധതിയാണ് പ്രധാനമന്ത്രി വയവന്ദന യോജന സ്കീം അല്ലെങ്കില്‍ PMVVY സ്കീം. ഈ പദ്ധതിയില്‍ ഒറ്റത്തവണ പണം നിക്ഷേപിക്കാം, മാസാമാസം നല്ലൊരു തുക പെന്‍ഷന്‍ നേടാം.  ഈ പദ്ധതിയില്‍ സ‍ര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഒരേപോലെ  അംഗമാകാം. 

Also Read:  Rupee Note Update: പുതിയ നോട്ടിൽ എന്തെങ്കിലും എഴുതിയാൽ അത് അസാധുവാകുമോ? എന്താണ് വസ്തുത 

എന്നാല്‍, ഈ പദ്ധതി സംബന്ധിച്ച പ്രധാന കാര്യം, ഈ പദ്ധതിയില്‍ ചേരാനുള്ള അവസാന തിയതി അടുത്തുകൊണ്ടിരിയ്ക്കുകയാണ് എന്നതാണ്. അതായത്, കേന്ദ്ര സര്‍ക്കര്‍ അവതരിപ്പിക്കുന്ന ഈ പെന്‍ഷന്‍ പദ്ധതിയായ പിഎംവിവിവൈയിൽ മാർച്ച് 31വരെ മാത്രമേ അംഗമാകാന്‍ സാധിക്കൂ. 
 
എന്താണ്  പിഎംവിവിവൈ അഥവാ പ്രധാനമന്ത്രി വയവന്ദന യോജന പദ്ധതി?

മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിയ്ക്കുന്ന പെൻഷൻ പദ്ധതികളിൽ ഏറെ ആകർഷകമായ ഒരു പദ്ധതിയാണ് പിഎംവിവിവൈ അഥവാ പ്രധാനമന്ത്രി വയവന്ദന യോജന പദ്ധതി.‌ 60 വയസിന് മുകളിലുള്ള മുതി‍ര്‍ന്ന പൗരൻമാ‍ര്‍ക്ക് 10 വര്‍ഷത്തേയ്ക്ക് നിശ്ചിത പ്രതിമാസ പെൻഷൻ ഉറപ്പു നൽകുന്ന പദ്ധതിയാണിത്. ഈ പദ്ധതിയില്‍ 15 ലക്ഷം രൂപ വരെയാണ് പരമാവധി നിക്ഷേപം നടത്താൻ സാധിക്കുക. ഈ പദ്ധതിയുടെ പലിശ നിരക്ക്  7.4 ശതമാനമാണ്.  

എന്താണ്  പിഎംവിവിവൈ അഥവാ പ്രധാനമന്ത്രി വയവന്ദന യോജന പദ്ധതിയുടെ പ്രത്യേകതകള്‍?

പദ്ധതിയുടെ നിയമങ്ങള്‍ അനുസരിച്ച് 60 വയസും അതിനുമുകളിലും പ്രായമുള്ള ഇന്ത്യയിലെ ഏതു മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയില്‍ അംഗമാകാം. ഈ പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നതിന് ഉയർന്ന പ്രായപരിധിയില്ല. ഈ പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്‌.  

പിഎംവിവിവൈ അഥവാ പ്രധാനമന്ത്രി വയവന്ദന യോജന പദ്ധതിയുടെ പലിശ എങ്ങിനെ നേടാം?  

നിക്ഷേപിച്ച തുകയുടെ പലിശ അല്ലെങ്കില്‍ പെൻഷൻ തുക പ്രതിമാസമോ, ത്രൈമാസമോ അർദ്ധ വാർഷിക അടിസ്ഥാനത്തിലോ വാർഷിക അടിസ്ഥാനത്തിലോ വാങ്ങാം. പെൻഷന്‍റെ ആദ്യ ഗഡു സ്കീം വാങ്ങിയ തീയതി മുതൽ പെൻഷൻ പേയ്‌മെന്‍റിന്‍റെ  രീതി അനുസരിച്ചായിരിക്കും ലഭിക്കുക. അതായത്,  പ്രതിമാസ മോഡ് തിരഞ്ഞെടുത്തയാൾ സ്‌കീമിൽ അംഗമായി ഒരു മാസത്തിന് ശേഷം പെൻഷനും ലഭിക്കും.  

പിഎംവിവിവൈ അഥവാ പ്രധാനമന്ത്രി വയവന്ദന യോജന പദ്ധതിയുടെ പരമാവധി പെൻഷൻ തുക എത്ര?

ഈ പദ്ധതിക്ക് കീഴിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പെൻഷൻ തുക പ്രതിമാസം 1,000 രൂപയാണ്. അതിനായി, കുറഞ്ഞത് 1,62,162 രൂപ നിക്ഷേപിക്കണം. കൂടിയ പെന്‍ഷന്‍ തുക  9,250 രൂപയാണ്. അതിനായി  15 ലക്ഷം രൂപയാണ്  നിക്ഷേപിക്കേണ്ടത്.  കൂടാതെ ഈ സ്കീമില്‍ . ത്രൈമാസ പെൻഷൻ, അര്‍ദ്ധ വാര്‍ഷിക പെന്‍ഷന്‍, വാര്‍ഷിക പെന്‍ഷന്‍ തുടങ്ങി പെൻഷൻ പേയ്‌മെന്‍റിന്‍റെ  രീതി അനുസരിച്ച് അടയ്ക്കേണ്ട തുകായി വ്യത്യാസം ഉണ്ടായിരിക്കും. 

പിഎംവിവിവൈ അഥവാ പ്രധാനമന്ത്രി വയവന്ദന യോജന പദ്ധതിയ്ക്ക് വേറെയുമുണ്ട് പ്രത്യേകതകള്‍

പോളിസിയുടെ കാലയളവിൽ എപ്പോൾ വേണമെങ്കിലും പോളിസി സറണ്ടർ ചെയ്യാമെന്നതാണ് പ്രധാന ആകർഷണം. നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ ലഭിക്കുകയും ചെയ്യും. 1,62,162 രൂപയ്ക്ക് സ്കീമിൽ അംഗമാകുന്ന നിക്ഷേപകന് 10 വർഷത്തേക്ക് പ്രതിമാസം 1,000 രൂപ ഏറ്റവും കുറഞ്ഞ പെൻഷൻ ലഭിക്കും.  കൂടാതെ, നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ മുഴുവൻ തുകയും തിരികെ ലഭിക്കും. 15 ലക്ഷം രൂപ നിക്ഷേപിച്ച് 9,250 രൂപ പ്രതിമാസ പെൻഷനുള്ള സ്കീം സബ്‌സ്‌ക്രൈബുചെയ്യുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ സ്കീമിനു കീഴിൽ പ്രതിമാസ പെൻഷനായി 1,110,000 രൂപ ലഭിക്കും. പോളിസി ഉടമ 10 വർഷം ജീവിച്ചിരുന്നാൽ 15 ലക്ഷം രൂപയും തിരികെ ലഭിക്കും. അഥവാ മരണം സംഭവിച്ചാൽ നിക്ഷേപ തുക  നോമിനിയ്ക്ക് ലഭിയ്ക്കും. കൂടാതെ, നിക്ഷേപം മൂന്ന് വ‍ര്‍ഷം പൂ‍ര്‍ത്തിയാക്കിയാൽ തുകയുടെ 75 ശതമാനം വായ്പയെടുക്കാനാകും. അത്യാവശ്യം വന്നാൽ രണ്ട് വർഷത്തിനു ശേഷം പോളിസി സറണ്ടർ ചെയ്യാനും സാധിക്കും. 

മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം അടിപൊളി സ്കീമാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിയ്ക്കുന്ന പിഎംവിവിവൈ അഥവാ പ്രധാനമന്ത്രി വയവന്ദന യോജന പദ്ധതി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News