Rupee Note Update: പുതിയ നോട്ടിൽ എന്തെങ്കിലും എഴുതിയാൽ അത് അസാധുവാകുമോ? എന്താണ് വസ്തുത

Rupee Note Update: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുതിയ നോട്ടുകളിൽ എന്തെങ്കിലും എഴുതിയാൽ ആ നോട്ട് അസാധുവാകും, അത് നിയമപരമായി വിനിമയത്തിന് സാധുവല്ല, എന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത‍.

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 02:35 PM IST
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുതിയ നോട്ടുകളിൽ എന്തെങ്കിലും എഴുതിയാൽ ആ നോട്ട് അസാധുവാകും, അത് നിയമപരമായി വിനിമയത്തിന് സാധുവല്ല, എന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത‍.
Rupee Note Update: പുതിയ നോട്ടിൽ എന്തെങ്കിലും എഴുതിയാൽ അത് അസാധുവാകുമോ? എന്താണ് വസ്തുത

Rupee Note Update: ഇന്ന് വാര്‍ത്തകള്‍ വളരെ വേഗത്തില്‍ പ്രചരിയ്ക്കുന്നതിനുള്ള പ്രധാന ഉപാധിയാണ് സോഷ്യല്‍ മീഡിയ. നിമിഷങ്ങള്‍ക്കകമാണ്  വാര്‍ത്തകള്‍ അത് ശരിയോ തെറ്റോ ആകട്ടെ വളരെയധികം ആളുകളില്‍ എത്തിച്ചേരുന്നത്.

ഇത്തരത്തില്‍ പ്രചരിയ്ക്കുന്ന വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ആശങ്കള്‍  ചെറുതല്ല. കാരണം തങ്ങള്‍ക്ക് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്ന ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കുന്നവരാണ് ഏറെയും.

Akso Read:  Morning Symptoms: രാവിലെ ഉണരുമ്പോൾ ഈ ലക്ഷണങ്ങൾ കാണാറുണ്ടോ? ഗുരുതര രോഗത്തിന്‍റെ സൂചനയാകാം  

അടുത്തിടെ, ഇത്തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതെല്ലാം വസ്തുതകള്‍ നിരത്തി PIB വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത്തരത്തില്‍ പ്രചരിച്ച മറ്റൊരു വാര്‍ത്തയുടെ വസ്തുതാ പരിശോധനയാണ് PIB നടത്തിയിരിയ്ക്കുന്നത്.

Also Read:  Surendran K Pattel: കഷ്ടതകളില്‍ നിന്നും പടുത്തുയര്‍‍ത്തിയ ജീവിതം, അതാണ് അമേരിക്കയില്‍ ജില്ലാ ജഡ്ജിയായ സുരേന്ദ്രന്‍ കെ പട്ടേലിന്‍റെ കഥ 

അതായത്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുതിയ നോട്ടുകളിൽ എന്തെങ്കിലും എഴുതിയാൽ ആ നോട്ട് അസാധുവാകും, അത് നിയമപരമായി വിനിമയത്തിന് സാധുവല്ല, എന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത‍. എന്നാല്‍, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, PIB നടത്തിയ വസ്തുതാ പരിശോധനയില്‍ വൈറലായ ഈ സന്ദേശം വ്യാജമാണ് എന്ന് തെളിഞ്ഞു.  

സന്ദേശം ഇതായിരുന്നു, "റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നോട്ടുകളിൽ എന്തെങ്കിലും എഴുതിയാല്‍ ആ നോട്ട് അസാധുവാകും, അത് നിയമപരമായ വിനിമയത്തിന് സാധ്യമല്ല", ഇതായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം. 

ഒരു ട്വീറ്റ് പങ്കിട്ടുകൊണ്ട്, PIB ഫാക്റ്റ് ചെക്ക് എഴുതി, "ഇത്തരത്തില്‍ കുറിപ്പുകള്‍ ഉള്ള നോട്ടുകള്‍ അസാധുവല്ല, നിയമപരമായി സാധുതയുള്ളവയായി  തുടരും". 

എന്നാല്‍, ഇതോടൊപ്പം മറ്റൊരു സന്ദേശം കൂടി PIB പങ്കുവച്ചു. അതായത്,  "RBI-യുടെ ക്ലീൻ നോട്ട് നയത്തിന് കീഴിൽ, കറൻസി നോട്ടുകളിൽ എഴുതരുതെന്ന് അഭ്യർത്ഥിക്കുന്നു, അത് നോട്ട് നശിപ്പിക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യുന്നു.”
 
നമ്മുടെ രാജ്യത്ത്  വിനിമയത്തിലിരിയ്ക്കുന്ന കറന്‍സി നോട്ടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ട കടമ നമുക്കെല്ലാവര്‍ക്കും ഉണ്ട്. കറന്‍സിയില്‍ എഴുതുന്നത്‌ കുറ്റമല്ല, എന്നത് നോട്ടുകളില്‍ എഴുതാനുള്ള അനുമതിയല്ല നല്‍കുന്നത് PIB വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News