LIC Jeevan Pragati Policy: 12 വയസ് കഴിഞ്ഞ കുട്ടികള്‍ക്കായി ഇതാ ഒരു അടിപൊളി പോളിസി

ഉറപ്പുള്ള  ആദായവും, ഒപ്പം നിക്ഷേപ സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന നിരവധി നിക്ഷേപ പദ്ധതികളാണ്  LIC (Life Insurance Corporation of India) വാഗ്ദാനം ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2021, 11:01 PM IST
  • LIC അവതരിപ്പിക്കുന്ന ഏറെ ആകര്‍ഷകമായ ഒരു നിക്ഷേപ പദ്ധതിയാണ് ജീവന്‍ പ്രഗതി പോളിസി (Jeevan Pragati Policy).
  • കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ തുക സ്വന്തമാക്കാന്‍ സാധിക്കും എന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.
LIC Jeevan Pragati Policy: 12 വയസ് കഴിഞ്ഞ കുട്ടികള്‍ക്കായി ഇതാ  ഒരു  അടിപൊളി പോളിസി

ഉറപ്പുള്ള  ആദായവും, ഒപ്പം നിക്ഷേപ സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന നിരവധി നിക്ഷേപ പദ്ധതികളാണ്  LIC (Life Insurance Corporation of India) വാഗ്ദാനം ചെയ്യുന്നത്. 

സാധാരണക്കാര്‍  തങ്ങളുടെ ചെറിയ നിക്ഷേപങ്ങള്‍ക്കായി പോലും ആശ്രയിക്കുന്നത് LIC ആണ്. 
അത്തരത്തില്‍ LIC അവതരിപ്പിക്കുന്ന  ഏറെ ആകര്‍ഷകമായ ഒരു നിക്ഷേപ പദ്ധതിയാണ് ജീവന്‍ പ്രഗതി പോളിസി (Jeevan Pragati Policy). കുറഞ്ഞ തുകയ്ക്ക്  കൂടുതല്‍  തുക സ്വന്തമാക്കാന്‍ സാധിക്കും എന്നതാണ് ഈ  പോളിസിയുടെ പ്രത്യേകത.

ഈ പദ്ധതിയിലൂടെ ദിവസേന 200 രൂപ വീതം നിക്ഷേപം നടത്തിയാല്‍ 28 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. എങ്ങനെയാണ് ദിവസം വെറും 200 രൂപ  നിക്ഷേപിച്ചുകൊണ്ട്‌  28 ലക്ഷം രൂപയെന്ന വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കുക എന്ന് നോക്കാം,  

ദിവസവും 200 വച്ച് ഓരോ മാസവും നിക്ഷേപിക്കേണ്ടത്  6,000 രൂപയാണ്. 12 വയസ്സ് പൂര്‍ത്തിയായാല്‍ നിക്ഷേപം ആരംഭിക്കാം. 20 വര്‍ഷം ഇതേ രീതിയില്‍ പദ്ധതിയില്‍ നിക്ഷേപം തുടര്‍ന്നാല്‍ മെച്യൂരിറ്റി കാലാവധി അവസാനിക്കുമ്പോള്‍ നിങ്ങളുടെ പക്കല്‍ 28 ലക്ഷം രൂപയുണ്ടാകും. ഇതിന് പുറമേ 15,000 രൂപ പെന്‍ഷനും നല്‍കും.

Also Read: Index of Industrial Production: രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം 11.5 ശതമാനം ഉയര്‍ന്നു

നികുതി ഇളവുകള്‍ അപകട മരണം, അംഗഭംഗം സംഭവിക്കല്‍ തുടങ്ങിയവയും ജീവന്‍ പ്രഗതി പദ്ധതിയുടെ  പരിധിയില്‍ വരുന്നുണ്ട്. എന്നാല്‍ ഇതിനായി പ്രീമിയം തുക കൂടുതലായി നല്‍കണം.   ആദായ  നികുതി നിയമത്തിലെ വകുപ്പ് 80-സി പ്രകാരമുള്ള നികുതി ഇളവുകള്‍ പ്രീമിയം തുകയ്ക്കും മെച്യൂരിറ്റി തുകയ്ക്കും ലഭിക്കുമെന്നതും മറ്റൊരു നേട്ടമാണ്.

ഈ പോളിസിയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന പ്രായ പരിധി 45 വയസാണ്. നിക്ഷേപകന് എല്‍ഐസി ജീവന്‍ പ്രഗതി പോളിസിയില്‍ നിന്നും പരമാവധി നേട്ടം ലഭ്യമാകുന്നതിനായി ഏറ്റവും ചുരുങ്ങിയത് 12 വര്‍ഷമെങ്കിലും നിക്ഷേപം നടത്തേണ്ടതായുണ്ട്. പരമാവധി 20 വര്‍ഷമാണ് നിക്ഷേപകര്‍ക്ക് പോളിസില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News