സെബിയുടെ ഉത്തരവിൽ പ്രതികരിച്ച് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ചെയർമാൻ ആർ. ഗോപാലൻ. ഡോ. സുഭാഷ് ചന്ദ്രയ്ക്കും പുനിത് ഗോയങ്കയ്ക്കും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പുറപ്പെടുവിച്ച ഇടക്കാല എക്‌സ് പാർട്ട് ഉത്തരവ് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (ZEEL) ഡയറക്ടർ ബോർഡ് വിശകലനം ചെയ്തു.
ബോർഡ് നിലവിൽ ഉത്തരവ് വിശദമായി അവലോകനം ചെയ്യുകയാണ്. ഇത് സംബന്ധിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഉചിതമായ നിയമോപദേശം തേടുകയാണെന്നും സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ചെയർമാൻ വ്യക്തമാക്കി. വർഷം തോറും ഷെയർഹോൾഡർ മൂല്യം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, കമ്പനിയുടെ ബോർഡ് മാനേജ്മെന്റിനെ അതിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളിലേക്കും ഭാവിയിലേക്കുള്ള മുൻഗണനകളിലേക്കും നയിക്കുന്നത് ഡോ. സുഭാഷ് ചന്ദ്രയും പുനിത് ഗോയങ്കയും തുടരുകയാണ്.
കമ്പനിയുടെയും അതിന്റെ ഓഹരി ഉടമകളുടെയും താൽപ്പര്യത്തിന് മുൻഗണന നൽകി ഓഹരി മൂല്യം വർധിപ്പിക്കുന്നതിന് സാധ്യമായ നടപടികൾ കൈക്കൊള്ളും. കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിൽ ഡോ. സുഭാഷ് ചന്ദ്ര നൽകിയ സുപ്രധാന സംഭാവനയും പുനിത് ഗോയങ്ക നൽകിയ സംഭാവനകളും ബോർഡ് അംഗീകരിക്കുന്നു. ഭാവിയിൽ ലക്ഷ്യം വയ്ക്കുന്ന എല്ലാ പദ്ധതികളും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് കമ്പനിക്ക് ഉറപ്പുണ്ടെന്നും സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ചെയർമാൻ ആർ. ഗോപാലൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...