ന്യൂഡൽഹി: അടിയന്തിര സാഹചര്യങ്ങളിൽ പണത്തിന്റെ ആവശ്യം വന്നാൽ അത് പരിഹരിക്കാനുള്ള എളുപ്പ വഴി വ്യക്തിഗത വായ്പയാണ്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുക, കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം, ആശുപത്രിയിൽ പ്രവേശിപ്പിക്കുക തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്കും വ്യക്തിഗത വായ്പകൾ പ്രയോജനപ്പെടുത്താം. ലോൺ തുകയും പലിശനിരക്കും ബാങ്കുകൾക്കനുസരിച്ച് ഇത് വ്യത്യാസപ്പെടും.
കൂടാതെ പലിശ നിരക്ക് ബാങ്കിനെയും ക്രെഡിറ്റ് സ്‌കോറിനെയും ആശ്രയിച്ച് വ്യത്യാസപ്പെടും. ഇതുകൂടാതെ, പലിശ നിരക്ക് തിരിച്ചടവ് കാലാവധിയെ ആശ്രയിച്ചിരിക്കുന്നു. അതുപോലെ, വ്യക്തിഗത വായ്പ തുക, കാലാവധി, പലിശ നിരക്ക് എന്നിവ അനുസരിച്ചാണ് ഇഎംഐ നിശ്ചയിക്കുന്നത്. ബാങ്കുകൾ പലിശ നിരക്കുകൾ മാറ്റിക്കൊണ്ടേയിരിക്കും.
ഏത് ബാങ്കിനും കുറഞ്ഞത് 50,000 മുതൽ 30 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയായി അപേക്ഷകന് നൽകാൻ കഴിയും. തിരിച്ചടവ് കാലാവധി 1 വർഷം മുതൽ 5 വർഷം വരെയാണ്, പലിശ നിരക്ക് 1 ശതമാനം മുതൽ 50 ശതമാനം വരെയാകാം. ഓരോ ബാങ്കിനും പലിശ നിരക്കുകൾ വ്യത്യാസപ്പെടാം.
പേഴ്സണൽ ലോണിന് ആവശ്യമായ രേഖകൾ
നിങ്ങൾ ഒരു വർക്കിംഗ് പ്രൊഫഷണലാണെങ്കിൽ നിങ്ങളുടെ ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, സാലറി സ്ലിപ്പുകൾ എന്നിവ നൽകണം. ഏതൊക്കെ ബാങ്കുകൾക്കാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ ലഭിക്കുന്നതെന്ന് പരിശോധിക്കാം.
വിവരങ്ങൾ ചുവടെ
ബാങ്ക് ഓഫ് മഹാരാഷ്ട്ര- 84 മാസം വരെയുള്ള കാലയളവിൽ 10.00% പലിശ നിരക്കിൽ 20 ലക്ഷം വരെ
ബാങ്ക് ഓഫ് ഇന്ത്യ- 84 മാസം വരെയുള്ള കാലയളവിൽ 10.25% പലിശ നിരക്കിൽ 20 ലക്ഷം വരെ
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് - 6-60 മാസത്തെ കാലാവധിയിൽ 10.49% പലിശ നിരക്കിൽ ഒരു കോടി വരെ
കൊട്ടക് മഹീന്ദ്ര ബാങ്ക് - 50000 മുതൽ 25 ലക്ഷം രൂപ വരെ 12-60 മാസ കാലാവധിയിൽ 10.99% പലിശ നിരക്ക്.
ഫെഡറൽ ബാങ്ക് - 48 മാസത്തെ കാലാവധിയിൽ 11.49% പലിശ നിരക്കിൽ 25 ലക്ഷം വരെ
ബന്ധൻ ബാങ്ക് - 11.55% പലിശ നിരക്കിൽ 60 മാസം വരെയുള്ള കാലയളവിലേക്ക് 50000 രൂപ മുതൽ 25 ലക്ഷം രൂപ വരെ
കർണാടക ബാങ്ക് - 60 മാസം വരെയുള്ള കാലയളവിലേക്ക് 14.12% പലിശ നിരക്കിൽ 5 ലക്ഷം വരെ
സിറ്റി യൂണിയൻ ബാങ്ക് - 18.75% പലിശ നിരക്കിൽ ഒരു ലക്ഷം വരെ നൽകുന്നു.
IndusInd ബാങ്ക് - 10.25% മുതൽ 32.02% വരെ പലിശ നിരക്ക് കാലാവധി 12-60 മാസം
പേഴ്സണൽ ലോൺ പ്രോസസ്സിംഗ് ഫീസ്
ലോണിനൊപ്പം അഡ്മിനിസ്ട്രേറ്റീവ് ചാർജുകളും ബാങ്കുകൾ ഈടാക്കാറുണ്ട്. ഇത് ബാങ്കുകൾക്കനുസരിച്ച് വ്യത്യാസപ്പെടും. നാമമാത്രമായ തുകയാണിത്. വായ്പ തുകയുടെ 0.5% മുതൽ 2.50% വരെ ആയിരിക്കും പ്രോസസ്സിംഗ് ഫീ
ബാങ്കുകളാണ് പ്രോസസ്സിംഗ് ഫീ നിശ്ചയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...