ഗൂഗിൾ പേ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കാൻ പദ്ധതി. സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഗൂഗിള്‍ പേയുടെ ഉപഭോക്താക്കൾക്കായി ഒരു ലക്ഷം രൂപ വരെ വായ്പ വാഗ്‌ദാനം ചെയ്യുന്നത്. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാണ് വായ്പ ലഭിക്കുക.
ഇതിനായി ഒരു പ്രത്യേക സെക്ഷന്‍ ആരംഭിച്ചതായി ഡി.എം.ഐ ഫിനാൻസ് അറിയിച്ചു. അര്‍ഹതയുള്ളവര്‍ക്ക് ഗൂഗിള്‍ പേ വഴി തന്നെ വായ്പയുടെ വിശദാംശങ്ങള്‍ ലഭ്യമാകും. ഗൂഗിള്‍ പേ വഴി തന്നെ വായ്പയ്ക്കുള്ള അപേക്ഷയും പൂര്‍ത്തിയാക്കാം. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടില്‍ പണം നിക്ഷേപിക്കും.
ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളും ഡി.എം.ഐ. ഫിനാന്‍സും സഹകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 36 മാസം വരെയാണ് വായ്പ തിരിച്ചടവിന് സാവകാശം ലഭിക്കുക. ഉപഭോക്താക്കളുടെ സിബില്‍ സ്‌കോര്‍ വിലയിരുത്തിയാണ് പലിശ തീരുമാനിക്കുക. മുമ്പും ഗൂഗിൾപേ സമാന വായ്പാ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. ഇത്തരം പദ്ധതികൾക്ക് ലഭിച്ച സ്വീകാര്യതയാണ് പുതിയ പദ്ധതിക്ക് പ്രചോദനമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...