ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് പദ്ധതികളിൽ എല്ലാവർക്കും നിക്ഷേപിക്കാൻ കഴിയും. ഇത് താഴേത്തട്ടിൽ നിന്ന് തുടങ്ങി ഉയർന്ന വിഭാഗം വരെയുള്ളവരെ കണക്കിലെടുത്താണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പോസ്റ്റോഫീസ് പ്ലാനുകൾ സർക്കാർ ഉടമസ്ഥതയിലുള്ളതിനാൽ, സുരക്ഷിതമാണ്. ഇത് മാത്രമല്ല ഇവ നല്ല വരുമാനവും നൽകുന്നു. പോസ്റ്റിന്റെ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാ മാസവും നല്ല വരുമാനം നേടാം.
നിങ്ങളുടെ ഭാര്യയോടൊപ്പം പോസ്റ്റോഫീസിൽ അക്കൗണ്ട് തുറക്കാം. ഇതിനാണ് പോസ്റ്റ് ഓഫീസിൽ പ്രതിമാസ വരുമാന പദ്ധതിയുള്ളത്. ഇതിൽ നിങ്ങൾക്ക് ഒരു തവണ നിക്ഷേപിച്ച് എല്ലാ മാസവും പെൻഷൻ നേടാം. നിക്ഷേപ തുകയുടെ പലിശയിൽ നിന്ന് എല്ലാ മാസവും 9250 രൂപ പെൻഷൻ ലഭിക്കും. നിക്ഷേപം എങ്ങവെ വേണമെന്ന് നോക്കാം,
ഈ സ്കീമിൽ നിങ്ങൾക്ക് 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഭാര്യയ്‌ക്കൊപ്പം ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചാൽ ആകെ 15 ലക്ഷം രൂപ വരെ നിങ്ങൾക്ക് നിക്ഷേപിക്കാം. നിലവിൽ 7.4 ശതമാനം പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്.
നിങ്ങൾക്ക് എത്ര തുക ലഭിക്കും?
നിങ്ങളുടെ ഭാര്യയുമൊത്തുള്ള ജോയിന്റ് അക്കൗണ്ടിലാണ് നിങ്ങൾ പണം നിക്ഷേപിക്കുന്നതെങ്കിൽ, 15 ലക്ഷം രൂപക്ക് വാർഷിക പലിശ 1,11,000 രൂപയായിരിക്കും. ഈ അർത്ഥത്തിൽ, എല്ലാ മാസവും നിങ്ങൾക്ക് പലിശയിൽ നിന്ന് 9250 രൂപ പെൻഷൻ ലഭിക്കും. പോസ്റ്റ് ഓഫീസിൽ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും. മെച്യൂരിറ്റി കാലയളവിനുശേഷം നിങ്ങൾക്ക് തുക പിൻവലിക്കാനും കഴിയും. നിങ്ങൾക്ക് വേണമെങ്കിൽ, സ്കീം 5 വർഷത്തേക്ക് കൂടി നീട്ടാം.
മൂന്ന് പേർക്കൊപ്പം വേണമെങ്കിലും ഈ അക്കൗണ്ട് നിങ്ങൾക്ക് തുറക്കാം. മൂന്ന് പേർക്കും തുല്യമായ തുക നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.