5 ലക്ഷം പോസ്റ്റോഫീസിലിട്ടിൽ 7 ലക്ഷമാക്കി തിരിച്ച് കിട്ടും; അയ്യോ പൊളി

എസ്ബിഐക്ക് 5 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനം വാർഷിക പലിശയുണ്ട്, അതേസമയം പോസ്റ്റ് ഓഫീസിൽ  5 വർഷത്തെ നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 11:38 AM IST
  • എസ്ബിഐക്ക് 5 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനം വാർഷിക പലിശയുണ്ട്
  • നിങ്ങളുടെ പണം ഇരട്ടിയാക്കാൻ ഏകദേശം 9 വർഷവും 6 മാസവും
  • ഈ സ്കീമിൽ ഏതൊരു വ്യക്തിക്കും ഒറ്റയ്ക്ക് അക്കൗണ്ട് തുറക്കാം
5 ലക്ഷം പോസ്റ്റോഫീസിലിട്ടിൽ 7 ലക്ഷമാക്കി തിരിച്ച് കിട്ടും; അയ്യോ പൊളി

നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. താരതമ്യേനെ എസ്ബിഐ ഇത്തരം ടൈം ഡെപ്പോസിറ്റുകൾക്ക് മികച്ച പലിശ നൽകാറുണ്ട്. എന്നാൽ ഇന്ന് പരിശോധിക്കുന്നത് എസ്ബിഐയേക്കാൾ കൂടുതൽ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിനെ (ടിഡി അക്കൗണ്ട്) കുറിച്ചാണ്. ഇതിൻറെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പലിശ നിരക്ക്: എസ്ബിഐക്ക് 5 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനം വാർഷിക പലിശയുണ്ട്, അതേസമയം പോസ്റ്റ് ഓഫീസിൽ  5 വർഷത്തെ നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ ലഭിക്കും.നിങ്ങൾ 7.5 ശതമാനം പലിശ നിരക്കിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങളുടെ പണം ഇരട്ടിയാക്കാൻ ഏകദേശം 9 വർഷവും 6 മാസവും അല്ലെങ്കിൽ 114 മാസവും എടുക്കും.

നിക്ഷേപ തുക: 5 ലക്ഷം.

കാലാവധി പൂർത്തിയാകുമ്പോൾ തുക: 7,24,974 രൂപ.

പലിശ ആനുകൂല്യം: 2,24,974 രൂപ. 

ഈ സ്കീമിൽ ഏതൊരു വ്യക്തിക്കും ഒറ്റയ്ക്ക് അക്കൗണ്ട് തുറക്കാം, 3 മുതിർന്നവർക്കും ജോയിന്റ് അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് തുറക്കാം എന്നതാണ് പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട പ്രധാന സവിശേഷതകൾ നമ്മുക്ക് പരിശോധിക്കാം.

പ്രധാനപ്പെട്ട വിവരങ്ങളുടെ പട്ടിക

പലിശ നിരക്ക് -  7.5 ശതമാനം
നിക്ഷേപ കാലാവധി: 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം
കാലാവധി പൂർത്തിയാകുമ്പോൾ തുക. 7,24,974
പലിശ കിട്ടുന്നത്: 2,24,974

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News