Ration card mustering: റേഷൻ കാർഡ് മസ്റ്ററിം​ഗ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്

Kerala Ration Card Mustering: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് ഈ മാസം മുപ്പത്തിയൊന്നിനകം പൂർത്തിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 02:24 PM IST
  • സെർവർ പ്രശ്നം പൂർണമായി പരിഹരിച്ച ശേഷമം മാത്രമേ മസ്റ്ററിംഗ് നടത്താനാകൂവെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു
  • സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് ഈ മാസം മുപ്പത്തിയൊന്നിനകം പൂർത്തിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം
  • തെരഞ്ഞെടുപ്പിന് ശേഷമോ അതിന് മുൻപോ സെർവർ പ്രശ്നം പരിഹരിച്ച ശേഷം മസ്റ്ററിംഗ് നടത്തുമെന്നാണ് സൂചന
Ration card mustering: റേഷൻ കാർഡ് മസ്റ്ററിം​ഗ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിംഗ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്. സെർവർ പ്രശ്നം പൂർണമായി പരിഹരിച്ച ശേഷമം മാത്രമേ മസ്റ്ററിംഗ് നടത്താനാകൂവെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് ഈ മാസം മുപ്പത്തിയൊന്നിനകം പൂർത്തിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.

തെരഞ്ഞെടുപ്പിന് ശേഷമോ അതിന് മുൻപോ സെർവർ പ്രശ്നം പരിഹരിച്ച ശേഷം മസ്റ്ററിംഗ് നടത്തുമെന്നാണ് സൂചന. ആർക്കും റേഷൻ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കുന്നു. ഹൈദരാബാദ് എൻ.ഐ.സി സെർവർ പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ കാത്തിരിക്കുമെന്നും സംസ്ഥാന ഭക്ഷ്യവകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ്ങിലെ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ സെർവർ വാങ്ങുന്നതിന് 3. 54 ലക്ഷം രൂപ അനുവദിച്ചു. ധനവകുപ്പാണ് പണം അനുവദിച്ചത്. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇപ്പോഴുള്ള സെർവർ കൂടാതെ ഒരു സെർവർ കൂടി വാങ്ങാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.

ALSO READ: റേഷൻ മസ്റ്ററിങ് പ്രതിസന്ധി: പുതിയ സെർവ്വറിനായി 3. 54 ലക്ഷം അനുവദിച്ചു

മാർച്ച് 15 മുതൽ ഇ-‌പിഒഎസ് സെർവറിലെ തകരാർ മൂലം സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകളിലെ മസ്റ്ററിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. സംസ്ഥന ഐടി മിഷൻ സിസ്റ്റത്തിലെ തകരാറുകൾ മൂലമാണ് പ്രതിസന്ധി. 1,82,116 റേഷൻ കാർഡ് ഉടമകൾക്ക് മാത്രമാണ് മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ സാധിച്ചത്.

വിവിധ ഔട്ട്ലെറ്റുകളിൽ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സെർവർ തിരക്ക് ഒഴിവാക്കുന്നതിനായി അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായി മസ്റ്ററിങ് പരിമിതപ്പെടുത്താൻ വകുപ്പ് തീരുമാനിക്കുകയായിരുന്നു. പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ചെയ്യുന്നതിനായി സംസ്ഥാന ഐടി മിഷനെ കൂടാതെ നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൻ്റെ ഒഥന്റിക്കേഷൻ യൂസർ ഏജൻസി (എയുഎ) സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ അറിയിച്ചിരുന്നു.

എല്ലാ ഗുണഭോക്താക്കൾക്കും റേഷൻ കാർഡ് മസ്റ്ററിം​ഗ് ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുമെന്നും പൊതുജനങ്ങൾ ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജിആർ അനിൽ പറഞ്ഞു. ഇത് സംബന്ധിച്ച് റേഷൻ ഗുണഭോക്താക്കൾക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല.

മുൻഗണനാ കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിരുന്നു. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മഴുവൻ അംഗങ്ങളും നേരിട്ടെത്തി ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് മാത്രമേ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

ALSO READ: ഇ-പോസ് മെഷിനുകൾ വീണ്ടും പണി മുടക്കി; റേഷൻ കാർഡ് മസ്റ്ററിങ്ങ് നിർത്തിവെച്ചു

അതേസമയം, കേരളത്തിലെ മുഴുവൻ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന്  മന്ത്രി വ്യക്തമാക്കി. മാർച്ച് 31ന് മുമ്പ് മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ നിഷേധിക്കപ്പെടുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിന് പുറത്ത് താമസമുള്ളവർക്ക് മസ്റ്ററിംഗിനായി സമയം അനുവദിക്കുമെന്നും മന്ത്രി ജിആർ അനിൽ അറിയിച്ചിരുന്നു. കിടപ്പ് രോഗികളുടെ മസ്റ്ററിം​ഗ് പൊതുവിതരണ ഉദ്യോഗസ്ഥർ താമസ സ്ഥലത്ത് നേരിട്ടെത്തി പൂർത്തിയാക്കുമെന്നും മന്ത്രി ജിആർ അനിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News