തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എ എ വൈ(മഞ്ഞ), പി എച്ച് എച്ച് (പിങ്ക്) റേഷൻ കാര്‍ഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് നിർത്തിവെച്ച്. ഇ-പോസ് മെഷിനുകളുടെ സെർവർ തകരാറിലായതോടെയാണ് മസ്റ്ററിങ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ഇന്നലെ മാർച്ച് 15 മുതൽ നാളെ 17 വരെയാണ് സംസ്ഥാന പൊതുവിതരണ വകുപ്പ് റേഷൻ കാര്‍ഡ് അംഗങ്ങളുടെ e-KYC മസ്റ്ററിങ് പ്രത്യേകം സംഘടിപ്പിക്കുന്നത്. ഇതെ തുടർന്ന് ഈ ദിവസങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് സംസ്ഥാനത്തെ റേഷൻ വിതരണം നിർത്തിവെച്ചിരിക്കുകയാണ്.
റേഷൻ വിതരണം നടത്താൻ പാടില്ലെന്ന് ഇന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും ചില കടകളിൽ റേഷൻ വിതരണം നടത്തിയതോടെ ഇ-പോസ് മെഷിനുകൾ പണി മുടക്കി. പലയിടത്തും സെർവ്വറുകളിൽ പ്രശ്നം നേരിട്ടു. ഒരേസമയം റേഷൻ വിതരണവും, മസ്റ്ററിംഗും ഇതിൽ നടത്താൻ കഴിയില്ല. ഇതാണ് മസ്റ്ററിംഗ് നടത്താൻ പറ്റാതായത്. മസ്റ്ററിങ് നടക്കുന്നതിനാലാണ് മൂന്ന് ദിവസം വിതരണം നിർത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച്-31നകം മസ്റ്ററിംഗ് നടത്താനാണ് പദ്ധതിയിടുന്നത്. എന്നാൽ ഇത്. സാങ്കേതിക തകരാർ തുടർച്ചയായി വരുന്നത് മൂലം പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ALSO READ : Kerala Ration Shops : മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കില്ല; കാരണം ഇതാണ്
രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് റേഷന്‍കടകള്‍ക്ക് സമീപമുള്ള അംഗന്‍വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് മസ്റ്ററിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടതാണ്. സ്ഥല സൗകര്യമുള്ള റേഷന്‍കടകളില്‍ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നും. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ആശങ്ക വേണ്ടയെന്ന് മന്ത്രി
എല്ലാ ഗുണഭോക്താക്കൾക്കും മസ്റ്റർ ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുന്നതാണെന്നും പൊതുജനങ്ങൾക്ക് ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ വിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് റേഷൻ ഗുണഭോക്താക്കൾക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന രീതിയിൽ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും പൊതുവിതരണ വകുപ്പ് ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്ന വസ്തുതകളാണ് വിശ്വാസത്തിൽ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
മുൻഗണനാകാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മഴുവൻ അംഗങ്ങളും നേരിട്ടെത്തി ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചുകൊണ്ട് മാത്രമേ ഈ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. കേരളത്തിന് മാത്രമായി ഇതിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല. നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ റേഷൻ വിഹിതത്തെയടക്കം ബാധിക്കാൻ ഇടയുണ്ട് എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നതെന്ന് മന്ത്രി അറിയിച്ചു.
അതേസമയം കേരളത്തിലെ മുഴുവൻ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്. മാർച്ച് 31 ന് മുമ്പ് മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ നിഷേധിക്കപ്പെടുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിന് പുറത്ത് താമസമുള്ളവർക്ക് മസ്റ്ററിംഗിനായി മതിയായ സമയം നൽകും. കിടപ്പ് രോഗികൾക്ക് പൊതുവിതരണ ഉദ്യോഗസ്ഥർ താമസ സ്ഥലത്ത് നേരിട്ടെത്തി മസ്റ്ററിംഗ് പൂർത്തിയാക്കും. നാളെയും മറ്റന്നാളും (മാർച്ച് 16, 17) മഞ്ഞ കാർഡുകാർക്ക് മാത്രമായിരിക്കും മസ്റ്ററിംഗ്. എന്നാൽ മസ്റ്ററിംഗ്. എന്നാൽ മസ്റ്ററിംഗ് ചെയ്യുന്നതിനുവേണ്ടി ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള പിങ്ക് കാർഡ് അംഗങ്ങൾക്ക് അതിനുള്ള അവസരം നിഷേധിക്കാതിരിക്കാൻ റേഷൻ വ്യാപാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.