RBI MPC Meeting: റിപ്പോ നിരക്കിൽ മാറ്റമില്ല, UPI പേയ്‌മെന്‍റ് പരിധി ഉയര്‍ത്തി, ധനനയ അവലോകന തീരുമാനങ്ങള്‍ പങ്കുവച്ച് ആർബിഐ

RBI MPC Meeting Update: മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തിന്‍റെ അടിസ്ഥാനത്തിൽ തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിര്‍ത്തിയതായി ഗവര്‍ണര്‍ പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് സെൻട്രൽ ബാങ്ക് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 8, 2023, 11:57 AM IST
  • ഡിജിറ്റൽ ഇടപാടുകൾ ഉപയോഗിക്കുന്നവർക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനം RBI മോണിറ്ററി പോളിസി കമ്മിറ്റി യോഗം കൈക്കൊണ്ടിരിയ്ക്കുകയാണ്.
RBI MPC Meeting: റിപ്പോ നിരക്കിൽ മാറ്റമില്ല, UPI പേയ്‌മെന്‍റ് പരിധി ഉയര്‍ത്തി, ധനനയ അവലോകന തീരുമാനങ്ങള്‍ പങ്കുവച്ച് ആർബിഐ

RBI MPC Meeting Update: മൂന്ന് ദിവസം നീണ്ട മോണിറ്ററി പോളിസി കമ്മിറ്റി  (Monetary Policy Committee - MPC) യോഗത്തിലെ തീരുമാനങ്ങള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളുമായി പങ്കുവച്ചു.

Also Read:  Horoscope Today December 8: ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച നേട്ടം!! ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ? 

മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തിന്‍റെ അടിസ്ഥാനത്തിൽ തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിര്‍ത്തിയതായി അദ്ദേഹം പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് സെൻട്രൽ ബാങ്ക് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയത്.

Also Read:  KCR Hospitalised: വീണതിനെത്തുടര്‍ന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആശുപത്രിയിൽ  
 
ഡിജിറ്റൽ ഇടപാടുകൾ ഉപയോഗിക്കുന്നവർക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനം  RBI മോണിറ്ററി പോളിസി കമ്മിറ്റി യോഗം കൈക്കൊണ്ടിരിയ്ക്കുകയാണ്. ചില പ്രത്യേക ഇടപടുകള്‍ക്കുള്ള UPI പേയ്‌മെന്‍റ്  പരിധിയാണ് ഉയർത്തിയത്. അതായത്, ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള UPI പേയ്‌മെന്‍റ് പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ആർബിഐ ഉയർത്തി. 

Also Read:  Mizoram News: ഇന്ദിരാഗാന്ധിയുടെ സുരക്ഷയില്‍ നിന്നും സംസ്ഥാന ചുമതലയിലേയ്ക്ക്; മിസോറാം മുഖ്യമന്ത്രിയായി ലാൽദുഹോമ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും 

ആഗോള തലത്തില്‍ നടക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്നുവെന്നും നമ്മുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും ധനനയ അവലോകനം അവതരിപ്പിച്ചുകൊണ്ട് ആർബിഐ ഗവർണർ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അനുവദനീയമായ നിലപാട് സ്വീകരിക്കാന്‍ MPC തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. 

നടപ്പ് സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചാ നിരക്ക് ആർബിഐ 6.5 മുതൽ ഏഴ് ശതമാനം വരെ ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെയും കോർപ്പറേറ്റുകളുടെയും ശക്തമായ ഡ്യുവൽ ബാലൻസ് ഉള്ളതിനാൽ വരും കാലങ്ങളിൽ സ്വകാര്യ മേഖലയിലെ നിക്ഷേപം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം .ഭക്ഷ്യവിലക്കയറ്റത്തിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം നടപ്പ് സാമ്പത്തിക വർഷം റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 5.4 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 5.6 ശതമാനവും നാലാം പാദത്തിൽ 5.2 ശതമാനവും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാണയപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇപ്പോൾ സാധിച്ചിട്ടില്ല, എസ്ഡിഎഫ് നിരക്ക് 6.25 ശതമാനമായും എംഎസ്എഫ് നിരക്ക് 6.75 ശതമാനമായും തുടരുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു.

നവംബർ-ഡിസംബർ മാസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനയിൽ ആശങ്കയുണ്ട്. ആഭ്യന്തര ഡിമാൻഡ് കാരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ച തുടരുകയാണ്. 8 പ്രധാന വ്യവസായങ്ങളുടെ വളർച്ച ഒക്ടോബറിൽ വളരെ മികച്ചതാണ്. 

2024 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചയുടെ അനുമാനം 7% ആയി ഉയർത്തി. 2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലെ ജിഡിപി 6.4 ശതമാനമായാണ് കണക്കാക്കിയിട്ടുണ്ട്.

സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസി ആറ് ദ്വിമാസ അവലോകനങ്ങളായി ഒരു വർഷത്തെ തിരിച്ചിരിക്കുന്നു. അതായത്, റിസർവ് ബാങ്കിന്‍റെ മോണിറ്ററി കമ്മിറ്റി നടത്തുന്ന ഈ യോഗം 2 മാസത്തിലൊരിക്കലാണ് നടക്കുന്നത്.  കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ സെൻട്രൽ ബാങ്ക് അധിക സെഷനുകൾ നടത്തുന്ന സൈക്കിളിനു പുറത്തുള്ള അവലോകനങ്ങളും ഉണ്ട്. 3 ദിവസങ്ങളിലായി നടക്കുന്ന ഈ യോഗം മൂന്നാം ദിവസം ആർബിഐ ഗവർണർ വാർത്താ സമ്മേളനത്തിൽ കമ്മിറ്റിയുടെ തീരുമാനം അറിയിക്കുന്നതോടെയാണ് അവസാനിക്കുന്നത്‌.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News