ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി വിവിധ തരത്തിലുള്ള സമ്പാദ്യ പദ്ധതികൾ നടത്തുന്നുണ്ട്. പല സ്കീമുകളും വളരെ ജനപ്രിയമാണ്, അവയിലൊന്നാണ് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം. ഈ പദ്ധതിയിൽ ഒരാൾക്ക് ഒറ്റത്തവണയാണ് നിക്ഷേപിക്കാൻ സാധിക്കുക. ഒരു നിശ്ചിത കാലയളവിനു ശേഷം എല്ലാ മാസവും ഉറപ്പുള്ള വരുമാനം ഉണ്ടാകും.
എത്ര മാസത്തേക്ക് നിക്ഷേപിക്കാം
എസ്ബിഐ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഏതൊരു വ്യക്തിക്കും ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം വഴി 3 വർഷം മുതൽ 10 വർഷം വരെ സ്ഥിര വരുമാനം ക്രമീകരിക്കാം. ഈ സ്കീമിൽ, 36, 60, 84 അല്ലെങ്കിൽ 120 മാസത്തേക്ക് പണം നിക്ഷേപിക്കാം. ഏറ്റവും മികച്ച സ്കീമാണിത്.
പരമാവധി നിക്ഷേപത്തിന് പരിധിയില്ല
എസ്ബിഐയുടെ എല്ലാ ശാഖകളിലും ഈ സ്കീം ലഭ്യമാണ്. ഇതിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. നിങ്ങൾ തിരഞ്ഞെടുത്ത കാലയളവ് വരെ, നിങ്ങൾക്ക് എല്ലാ മാസവും കുറഞ്ഞത് 1,000 രൂപയെങ്കിലും ലഭിക്കാൻ കഴിയുന്ന അത്രയും പണമെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കേണ്ടത് ആവശ്യമാണ്.
പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടിനേക്കാൾ കൂടുതൽ
ഈ സ്കീമിലെ പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടിനേക്കാൾ കൂടുതലാണ്. ബാങ്കിന്റെ ടേം ഡിപ്പോസിറ്റായ എഫ്ഡിയിൽ (ഫിക്സഡ് ഡിപ്പോസിറ്റ്) ലഭിക്കുന്ന അതേ പലിശ നിക്ഷേപത്തിനും ലഭ്യമാണ്. അക്കൗണ്ട് തുറക്കുന്ന സമയത്ത് ബാധകമായ പലിശ നിരക്ക് സ്കീമിന്റെ കാലയളവിലേക്ക് നിങ്ങൾക്ക് ലഭ്യമാകും.
പ്രതിമാസം 12,000 രൂപ സമ്പാദിക്കാം
7.5 ശതമാനം പലിശയുടെ അടിസ്ഥാനത്തിൽ നിങ്ങൾ 10 ലക്ഷം രൂപ പദ്ധതിയിൽ നിക്ഷേപിച്ചാൽ, കാൽക്കുലേറ്റർ പ്രകാരം നിങ്ങൾക്ക് പ്രതിമാസം 11,870 രൂപ (ഏകദേശം 12 ആയിരം) ലഭിക്കും. എല്ലാ മാസവും നിങ്ങൾക്ക് EMI രൂപത്തിൽ പണം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...