SBI Contact Centre: ഉപഭോക്താക്കൾക്കായി 2 പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിച്ച് എസ്ബിഐ

തങ്ങളുടെ  ഉപഭോക്താക്കൾക്കായി  എളുപ്പം ഓര്‍മ്മിക്കാന്‍ സാധിക്കുന്ന 2 പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. 

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 11:53 PM IST
  • ഉപഭോക്താക്കൾക്കായി എളുപ്പം ഓര്‍മ്മിക്കാന്‍ സാധിക്കുന്ന 2 പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ.
SBI Contact Centre: ഉപഭോക്താക്കൾക്കായി 2 പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിച്ച് എസ്ബിഐ

SBI Contact Centre: തങ്ങളുടെ  ഉപഭോക്താക്കൾക്കായി  എളുപ്പം ഓര്‍മ്മിക്കാന്‍ സാധിക്കുന്ന 2 പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. 

1800 1234 അല്ലെങ്കിൽ 1800  2100   എന്നിവയാണ് ആ പുതിയ ടോൾ ഫ്രീ നമ്പറുകൾ.  ഈ നമ്പറുകളിലൂടെ ഉപഭോക്താക്കൾക്ക് എസ്ബിഐ കോൺടാക്റ്റ് സെന്ററിന്‍റെ  വിവിധ സേവനങ്ങൾ ലഭിക്കും.

Also Read:  Special FD Scheme: അടിപൊളി സ്ഥിരനിക്ഷേപ പദ്ധതിയുമായി ബാങ്ക് ഓഫ് ബറോഡ, സാധാരണക്കാര്‍ക്കും ലഭിക്കും ഉയര്‍ന്ന പലിശ 
 
 ഉപഭോക്താക്കൾക്ക്  ഒരു പ്രശ്‌നവുമില്ലാതെ എളുപ്പത്തില്‍  ഓർമ്മിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ ടോൾ ഫ്രീ നമ്പറുകൾ സൃഷ്ടിച്ചിരിക്കുന്നത്. 

എസ്ബിഐ കോൺടാക്റ്റ് സെന്ററിൽ നിങ്ങൾക്ക് എന്ത് സേവനങ്ങൾ ലഭിക്കും?

SBIയുടെ   ടോൾ ഫ്രീ നമ്പറുകളിലൂടെ  നിങ്ങള്‍ക്ക്  അക്കൗണ്ട് ബാലൻസ്, നിങ്ങളുടെ അവസാന 5 ഇടപാടുകൾ, സ്റ്റേറ്റ്മെന്റ് എന്നിവ പരിശോധിക്കാം.

നിങ്ങളുടെ എടിഎം കാർഡ് ബ്ലോക്ക് ചെയ്യുന്നതിനും കാർഡ് റീ-ഇഷ്യു ചെയ്യുന്നതിനുമുള്ള സേവനവും  ടോൾ ഫ്രീ നമ്പറുകളിലൂടെ ലഭിക്കും. 

ഉപഭോക്താക്കൾക്ക് ചെക്ക് ബുക്ക് ഇഷ്യൂ, ഡിസ്പാച്ച് സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷിക്കാം

TDS, നിക്ഷേപ പലിശ സർട്ടിഫിക്കറ്റ് എന്നിവയുടെ വിശദാംശങ്ങളും നിങ്ങൾക്ക് ലഭിക്കും

എടിഎം കാർഡ് ഡിസ്പാച്ച് നിലയും പിൻ ജനറേഷനും സംബന്ധിച്ചുള്ള വിവരങ്ങളും ടോൾ ഫ്രീ നമ്പറുകളിലൂടെ അറിയാന്‍ സാധിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News