SBI Scheme: വീട്ടിലിരുന്ന് മാസം 10,000 രൂപ സമ്പാദിക്കാനുള്ള ഒരു അടിപൊളി പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI.
അതായത്, ഒരു നിശ്ചിത തുക ഒരു നിശ്ചിത കാലയളവിലേയ്ക്ക് നിക്ഷേപിക്കുന്നതുവഴി നിങ്ങള്‍ക്ക് മാസം തോറും 10,000 രൂപ സമ്പാദിക്കാം. .! സാധാരണക്കാര്‍ക്കും ചേരാവുന്ന ഈ പദ്ധതിയിലൂടെ മികച്ച തുക മാസംതോറും സമ്പാദിക്കാന്‍ സാധിക്കും. ഈ പദ്ധതിയില്‍ ഒറ്റത്തവണ തുക നിക്ഷേപിച്ചാല്‍ എല്ലാ മാസവും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കുകയും ചെയ്യും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
Also Read: Bank Strike: നവംബർ 19 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ മികച്ച വരുമാനം നേടാനുള്ള അവസരമാണ് ഒരുക്കിയിരിയ്ക്കുന്നത്. ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം ,ഒപ്പം ഈ പദ്ധതിയിലൂടെ എങ്ങിനെ വരുമാനം നേടുവാന്‍ സാധിക്കും എന്നറിയാം.
SBI അവതരിപ്പിച്ചിരിയ്ക്കുന്ന ഈ സ്കീമിന്‍റെ പേര് എസ്ബിഐ ആന്വിറ്റി സ്കീം (SBI Annuity Deposit Scheme) എന്നാണ്. ഈ ബാങ്കിന്‍റെ ഈ സ്കീമില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾക്ക് എല്ലാ മാസവും ഒരു തുക പലിശയിനത്തില്‍ ലഭിക്കും.
എസ്ബിഐ ആന്വിറ്റി സ്കീമിലൂടെ (SBI Annuity Deposit Scheme) നിങ്ങള്‍ക്ക് എല്ലാ മാസവും 10,000 രൂപ എങ്ങിനെ സമ്പാദിക്കാം എന്നറിയാം,
എസ്ബിഐ ആന്വിറ്റി സ്കീം (SBI Annuity Deposit Scheme) ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പറയുന്നതസരിച്ച്, ഈ സ്കീമിൽ 36, 60, 84 അല്ലെങ്കിൽ 120 മാസത്തേക്ക് നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. എസ്ബിഐയുടെ എല്ലാ ശാഖകളിൽ നിന്നും നിങ്ങൾക്ക് ഈ സ്കീം എടുക്കാവുന്നതാണ്. നിലവിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
എസ്ബിഐ ആന്വിറ്റി സ്കീം (SBI Annuity Deposit Scheme) ആര്‍ക്കൊക്കെ ആരംഭിക്കാം
ഏതൊരു ഇന്ത്യൻ പൗരനും ഈ സ്കീമില്‍ ചേരാന്‍ സാധിക്കും. പ്രായപൂർത്തിയാകാത്തവർക്ക് ഈ പദ്ധതിയുടെ സൗകര്യം ലഭിക്കും. ഈ അക്കൗണ്ട് ജോയിന്‍റ് അക്കൗണ്ടായും തുറക്കാം. യൂണിവേഴ്സൽ പാസ്ബുക്കും ഉപഭോക്താവിന് നൽകും.
10,000 രൂപ മാസം സമ്പാദിക്കാന്‍ ഒരാള്‍ എത്ര തുക നിക്ഷേപിക്കണം?
ഈ സ്കീമിലൂടെ ഒരാൾക്ക് പ്രതിമാസം 10,000 രൂപ വരുമാനം വേണമെങ്കിൽ, ആ വ്യക്തി നിക്ഷേപിക്കേണ്ടത് വെറും 5,07,964 രൂപയാണ്. ഈ തുക ഒറ്റത്തവണയായാണ് നിക്ഷേപിക്കേണ്ടത് എന്നാണ്. ഈ നിക്ഷേപത്തിന് 7 % നിരക്കില്‍ പലിശ ലഭിക്കും. അതിൽ നിന്ന് നിക്ഷേപകർക്ക് പ്രതിമാസം 10,000 രൂപ സമ്പാദിക്കാം....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...