Sip Best Plans: 1000 രൂപ മാസം മാറ്റി വെച്ചാൽ, അഞ്ച് ലക്ഷം എസ്ഐപിയിൽ നിന്ന് സമ്പാദിക്കാം? എങ്ങനെ ?

വളരെ നല്ല വരുമാനം മ്യൂച്വൽ ഫണ്ടുകൾ നൽകുന്നു, കൂടാതെ ചെറിയ തുകയിൽ നിക്ഷേപം ആരംഭിക്കാനും കഴിയും എന്നതാണ്  പ്രത്യേകത

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 12:30 PM IST
  • കഴിഞ്ഞ 3 വർഷമായി വളരെ നല്ല വരുമാനമാണ് ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ വഴി ലഭിക്കുന്നത്
  • ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ പ്രതിമാസം 1000 രൂപയുടെ എസ്ഐപി തുടങ്ങാം
  • 10 വർഷത്തിനുള്ളിൽ അത് ഏകദേശം 5 ലക്ഷം രൂപയാകും
Sip Best Plans: 1000 രൂപ മാസം മാറ്റി വെച്ചാൽ, അഞ്ച് ലക്ഷം എസ്ഐപിയിൽ നിന്ന് സമ്പാദിക്കാം? എങ്ങനെ ?

SIP നിക്ഷേപം: സാമാന്യം നല്ല രീതിയിൽ ആദ്യം ചെയ്യേണ്ടത് ഇപ്പോഴത്തെ വരുമാനത്തിൽ നിന്നും ചെറുതായി നിക്ഷേപം ആരംഭിക്കു എന്നതാണ്.  അത് എവിടെ വേണമെന്നത് നിങ്ങൾ തന്നെ തീരുമാനിക്കണം. ആർഡിയും, പോസ്റ്റോഫീസ് നിക്ഷേപങ്ങളുമെല്ലാം മികച്ച സാധ്യതകൾ തന്നെയാണെങ്കിലും അതിൻറെയെല്ലാം റിട്ടേൺസ് താരതമ്യേനെ കുറവാണ്. ഇവിടെയാണ് നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിക്കാവുന്നത്.

മ്യൂച്വൽ ഫണ്ടുകൾ വളരെ നല്ല വരുമാനം നൽകുന്നു, കൂടാതെ ചെറിയ തുകയിൽ നിക്ഷേപം ആരംഭിക്കാനും കഴിയും. പ്രതിമാസം 1000 രൂപയുടെ എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ) തുടങ്ങാം. ഈ നിക്ഷേപം ദീർഘകാലത്തേക്കാണെങ്കിൽ, നിങ്ങൾക്ക് എളുപ്പത്തിൽ സമ്പാദിക്കാം. ശ്രദ്ധിക്കേണ്ടത് മ്യൂച്വൽ ഫണ്ടുകൾ വിപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക് എപ്പോഴും വിധേയമായിരിക്കും എന്നതാണ്.

1000 രൂപയുടെ പ്രതിമാസ എസ്‌ഐപി

1000 രൂപയുടെ പ്രതിമാസ എസ്‌ഐപി ഉപയോഗിച്ച് 10 വർഷം, 15 വർഷം, 20 വർഷം കാലയളവിൽ എത്ര രൂപ നിങ്ങൾക്ക് ലഭിക്കും എന്ന് പരിശോധിക്കാം. കൂടാതെ ഓരോ വർഷവും 1000 രൂപയുടെ എസ്ഐപി 20 ശതമാനം വർധിപ്പിച്ചാൽ, എത്ര ഫണ്ട് ലഭിക്കും എന്നും ഇതോടൊപ്പം, മികച്ച 5 മ്യൂച്വൽ ഫണ്ടുകളുടെ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങളും നോക്കാം.

10 വർഷത്തിനുള്ളിൽ എത്ര ഫണ്ട് സൃഷ്ടിക്കുമെന്ന് ആദ്യം അറിയുക. ഒരു മ്യൂച്വൽ ഫണ്ട് സ്‌കീമിൽ പ്രതിമാസം 1000 രൂപയുടെ എസ്‌ഐപി നടത്തുകയാണെങ്കിൽ, ഏകദേശം 2.25 ലക്ഷം രൂപയുടെ ഫണ്ടാകും. എന്നാൽ ഓരോ വർഷവും 20% നിക്ഷേപം വർധിപ്പിച്ചാൽ 10 വർഷത്തിനുള്ളിൽ അത് ഏകദേശം 5 ലക്ഷം രൂപയാകും. മ്യൂച്വൽ ഫണ്ട് സ്കീം ഓരോ വർഷവും ശരാശരി 12% എങ്കിലും റിട്ടേൺസ് ( വരുമാനം) നൽകുന്നുവെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ പ്രതിമാസം 1000 രൂപയുടെ എസ്ഐപി ആരംഭിച്ചാൽ 15 വർഷത്തിൽ ഏകദേശം 5 ലക്ഷം രൂപയുടെ ഫണ്ട് തയ്യാറാകും. എന്നാൽ ഓരോ വർഷവും 20 ശതമാനം നിക്ഷേപം വർധിപ്പിച്ചാൽ 15 വർഷത്തിനുള്ളിൽ ഏകദേശം 15 ലക്ഷം രൂപയാരും. ഇനി ഇത് 20 വർഷത്തേക്കാണെങ്കിൽ ഏകദേശം 10 ലക്ഷം രൂപയായിരിക്കും നിക്ഷേപം. ഓരോ വർഷവും 20 ശതമാനം നിക്ഷേപം വർധിപ്പിച്ചാൽ 20 വർഷത്തിനുള്ളിൽ ഏകദേശം 45 ലക്ഷം രൂപയായി അത് മാറും. മ്യൂച്വൽ ഫണ്ട് സ്കീം ഓരോ വർഷവും ശരാശരി 12% വരുമാനം നൽകുന്നുവെന്ന് ആവർത്തിക്കേണ്ടതില്ലല്ലോ

മികച്ച വരുമാനം നൽകുന്ന മികച്ച 5 മ്യൂച്വൽ ഫണ്ട് സ്കീമുകൾ

മികച്ച 5 മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ റിട്ടേണുകൾ ഇവിടെ പറയുന്നു. 3 വർഷം മുമ്പ് ഈ സ്കീമുകളിൽ 1 ലക്ഷം രൂപ നിക്ഷേപിക്കുമായിരുന്നെങ്കിൽ ഇന്ന് അത് എത്രയായി മാറുമായിരുന്നു എന്ന് നോക്കാം

ക്വാണ്ട് സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീം

കഴിഞ്ഞ 3 വർഷം മുതൽ വളരെ നല്ല വരുമാനം നൽകുന്നതാണിത്. ഈ കാലയളവിൽ ഈ പദ്ധതിയുടെ ശരാശരി വരുമാനം എല്ലാ വർഷവും 59.00 ശതമാനമാണ്. ഈ മ്യൂച്വൽ ഫണ്ട് 3 വർഷം കൊണ്ട് ഒരു ലക്ഷം രൂപ ഏകദേശം 5.63 ലക്ഷം രൂപയാക്കി മാറ്റി.

ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ മ്യൂച്വൽ ഫണ്ട് സ്കീം-

കഴിഞ്ഞ 3 വർഷമായി വളരെ നല്ല വരുമാനമാണ് ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ വഴി ലഭിക്കുന്നത്. ഈ കാലയളവിൽ ഈ പദ്ധതിയുടെ ശരാശരി വരുമാനം എല്ലാ വർഷവും 50.64 ശതമാനമാണ്. ഈ മ്യൂച്വൽ ഫണ്ടിൽ 3 വർഷം കൊണ്ട് ഒരു ലക്ഷം രൂപ ഏകദേശം 4.43 ലക്ഷം രൂപയായി

ഐസിഐസിഐ പ്രുഡൻഷ്യൽ കമ്മോഡിറ്റീസ് മ്യൂച്വൽ ഫണ്ട് സ്കീം

കഴിഞ്ഞ 3 വർഷമായി വളരെ നല്ല വരുമാനം നൽകിയിട്ടുണ്ട് ഐസിഐസിഐ പ്രുഡൻഷ്യൽ കമ്മോഡിറ്റീസ്. ഈ കാലയളവിൽ ശരാശരി വരുമാനം എല്ലാ വർഷവും 48.76 ശതമാനമാണ്.  3 വർഷം കൊണ്ട് ഒരു ലക്ഷം രൂപ ഏകദേശം 4.19 ലക്ഷം രൂപയായി

നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീം

കഴിഞ്ഞ 3 വർഷമായി ഇത് വളരെ നല്ല വരുമാനം നൽകുന്നുണ്ട്. ഈ കാലയളവിൽ ശരാശരി വരുമാനം എല്ലാ വർഷവും 47.73 ശതമാനമാണ്. ഈ മ്യൂച്വൽ ഫണ്ട് 3 വർഷം കൊണ്ട് ഒരു ലക്ഷം രൂപ ഏകദേശം 4.07 ലക്ഷം രൂപയാക്കി.

കാനറ റോബെക്കോ സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീം

കഴിഞ്ഞ 3 വർഷമായി ഇതും വളരെ നല്ല വരുമാനം നൽകുന്നുണ്ട്. ഈ കാലയളവിൽ ശരാശരി വരുമാനം എല്ലാ വർഷവും 45.16 ശതമാനമാണ്. ഈ മ്യൂച്വൽ ഫണ്ട് 3 വർഷം കൊണ്ട് ഒരു ലക്ഷം രൂപ ഏകദേശം 3.78 ലക്ഷം രൂപയാക്കി മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News