Stock Market: കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി, തുടര്‍ച്ചയായ നാലാം ദിനവും വിപണി നേട്ടത്തില്‍

Union Budget 2021 അവതരിപ്പിക്കപ്പെട്ട ശേഷം  തുടങ്ങിയ ഓഹരി വിപണിയുടെ കുതിപ്പ് തുടര്‍ച്ചയായ നാലാം ദിനവും തുടരുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2021, 09:06 PM IST
  • nion Budget 2021 അവതരിപ്പിക്കപ്പെട്ട ശേഷം തുടങ്ങിയ ഓഹരി വിപണിയുടെ കുതിപ്പ് തുടര്‍ച്ചയായ നാലാം ദിനവും തുടരുകയാണ്.
  • പുതുചരിത്രം രചിച്ച് ഇന്ത്യന്‍ ഓഹരി വിപണി (Stock Market) കുതിയ്ക്കുമ്പോള്‍ പല കോര്‍പ്പറേറ്റ് കമ്പനികളുടെയും സ്റ്റോക്കുകള്‍ക്ക് വന്ന ആവശ്യകത വിപണിയെ ആവേശത്തിലാഴ്ത്തി
Stock Market: കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി, തുടര്‍ച്ചയായ നാലാം ദിനവും വിപണി നേട്ടത്തില്‍

Mumbai: Union Budget 2021 അവതരിപ്പിക്കപ്പെട്ട ശേഷം  തുടങ്ങിയ ഓഹരി വിപണിയുടെ കുതിപ്പ് തുടര്‍ച്ചയായ നാലാം ദിനവും തുടരുകയാണ്. 

പുതുചരിത്രം രചിച്ച് ഇന്ത്യന്‍ ഓഹരി വിപണി  (Stock Market) കുതിയ്ക്കുമ്പോള്‍ പല കോര്‍പ്പറേറ്റ് കമ്പനികളുടെയും  സ്റ്റോക്കുകള്‍ക്ക് വന്ന  ആവശ്യകത വിപണിയെ ആവേശത്തിലാഴ്ത്തി.   കഴിഞ്ഞ ദിവസം സര്‍വകാല റെക്കോര്‍ഡിലെത്തിയ സൂചികകള്‍ അതേ ആവേശത്തില്‍  കുതിയ്ക്കുകയാണ്.  ബാങ്കിംഗ് ഓഹരികളാണ് ഇന്നത്തെ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്. മൂലധന ചെലവിടല്‍ കൂട്ടാനുള്ള സര്‍ക്കാരിന്‍റെ തീരുമാനവും വിപണിയുടെ കുതിപ്പിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. 

Union Budgetല്‍  സ്വകാര്യവല്‍ക്കരണത്തിന് വലിയ ഊന്നല്‍ ലഭിച്ചതും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ പുനസംഘടന വരുത്താന്‍ തീരുമാനമായതും എല്ലാം വിപണിയില്‍ ചലനങ്ങളുണ്ടാക്കി. BSEയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഇതാദ്യമായി 200 ലക്ഷം കോടി രൂപ കടന്നു.  അതോടെ നിക്ഷേപകരുടെ ഓഹരി നിക്ഷേപത്തിന്‍റെ  മൂല്യം 200.11 ലക്ഷംകോടിയാണ് വളര്‍ന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസി൦ഗ് നിരക്കുപ്രകാരം 198.43 ലക്ഷം കോടിയായിരുന്നു മൂല്യം.

നിഫ്റ്റി 14,900നരികെയെത്തി. സെന്‍സെക്‌സ്  358.54 പോയിന്‍റ്  നേട്ടത്തില്‍ 50,614.29ലും നിഫ്റ്റി 105.70 പോയിന്‍റ് ഉയര്‍ന്ന് 14,895.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബിഎസ്‌ഇയിലെ 1813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1110 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികള്‍ക്ക് മാറ്റമില്ല.

Also read: LPG Gas: പാചക വാതകത്തിന് വീണ്ടും വില കൂട്ടി, മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ദ്ധനവ്

ധനമന്ത്രി നിര്‍മല സീതാരാമന്‍ (Nirmala Sitharaman)  അവതരിപ്പിച്ച വളര്‍ച്ചാധിഷ്ഠിത ബജറ്റില്‍ ധനകമ്മി ഉയര്‍ത്തിയതും സ്വകാര്യവത്കരണ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതുമാണ് വിപണിയെ സ്വാധീനിച്ചത് എന്നാണ് വിലയിരുത്തല്‍.  ബജറ്റിനുശേഷം നാല് വ്യപാരദിനങ്ങളിലായി സെന്‍സെക്സ് 4,189 പോയിന്‍റാണ് കുതിച്ചത്. 

Trending News