സോവറിൻ ഗോൾഡ് ബോണ്ട് സ്ക്വീമിൽ പുതിയ നിക്ഷേപം നടത്താനുള്ള തീയതികൾ പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. മാർച്ച് ആറാം തീയതി മുതൽ എസ്ജിബിയിൽ നിക്ഷേപം നടത്താനുള്ള അടുത്ത അവസരം തുറക്കുകയാണ്. അഞ്ച് ദിവസത്തേക്കാണ് നിക്ഷേപം നടത്താനുള്ള അവസരമുള്ളത്. സോവറിൻ ഗോൾഡ് ബോണ്ട് 2022-23 ആറാം സീരിസിൽ ഒരു ഗ്രാമിന് 5611 രൂപയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഓൺലൈനിലൂടെ നിക്ഷേപം നടത്തുന്നവർക്ക് ഗ്രാമിന് 50 രൂപ കുറഞ്ഞ് ലഭിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.
എന്താണ് സോവറിൻ ബോണ്ട്?
സ്വർണ്ണ നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നേടാൻ സാധിക്കുന്ന ഏറ്റവും ഫലപ്രദമായ നിക്ഷേപമാണ് സോവറിൻ ഗോൾഡ് ബോണ്ട്. ഡിജിറ്റലൂടെയാണ് എസ്ജിബിയിൽ നിക്ഷേപം നടത്തുന്നത്. കൂടാതെ നിക്ഷേപകന് 2.5% വാർഷിക പലിശയും ലഭിക്കുന്നതാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ 31 കോടി രൂപയോളമാണ് സമാഹരിച്ചിരിക്കുന്നത്. എസ്ജിബിയിലൂടെ സർക്കാരിന് സ്വർണത്തിന്മേലുള്ള നിക്ഷേപങ്ങളെ സർക്കാരിനെ ഡിജിറ്റൽ വരുമാനമാക്കി മാറ്റാൻ സഹായിക്കുന്നതാണ്. ഇത് ധനക്കമ്മി കുറയ്ക്കാൻ സർക്കാരിന് സഹായിക്കുന്നുണ്ട്.
ഏറ്റവും കുറഞ്ഞത് .01 ഗ്രം സ്വർണത്തിന്മേലാണ് നിക്ഷേപം നടത്താൻ സാധിക്കുന്നത്. പരമാവധി ഒരു വ്യക്തിക്ക് 4 കിലോയും ഒരു സംഘടനയ്ക്ക് 20 കിലോ വരെ സ്വർണ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. നിക്ഷേപത്തിനായി KYC മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. 2015 ലാണ് കേന്ദ്ര സർക്കാർ ഈ സ്ക്വീമിന് തുടക്കമിടുന്നത്. സാധാരണ മാർക്കറ്റിലുള്ള സ്വർണത്തിന്റെ പ്രധാന്യം കുറയ്ക്കുന്നതിന് വേണ്ടി ആർബിഐക്കൊപ്പം ചേർന്ന് ധനകാര്യ മന്ത്രാലയം എസ്ജിബി സ്ക്വീമിന് തുടക്കമിടുന്നത്.
ഓൺലൈനിന് പുറമെ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SCHICL) പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നാഷ്ണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവടങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ സാധിക്കുന്നതാണ്. ചെറുകിട ഫിനാൻസ് ബാങ്കുകളിലും പണമിടപാടുകൾ മാത്രമുള്ള ബാങ്കുകളിലും നിന്ന് നിക്ഷേപം സാധ്യമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...