Gold Rate Today : സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് വില കുറഞ്ഞു

Today Gold Price : ജൂൺ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിലെ ഒരു പവൻ സ്വർണത്തിന്റെ ശരാശരി വില 44,433 രൂപയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 02:55 PM IST
  • ഇന്ന് ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്
  • ഇന്നലെ ഗ്രാമിന് 40 രൂപ വർധിച്ചിരുന്നു
  • ജൂൺ മാസത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്
  • അതേസമയം ഇന്ന് വെള്ളി വില വർധിച്ചു
Gold Rate Today : സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് വില കുറഞ്ഞു

Gold Rate Today : ജൂൺ മാസത്തിൽ ചാഞ്ചാടി സ്വർണവില. ഓരോ ദിവസവും വില ഏറിയും കുറഞ്ഞുമാണ് ജൂൺ മാസത്തിൽ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ജൂൺ പത്താം തീയതി ഇന്ന് സംസ്ഥാനത്ത സ്വർണവില ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് പത്താം തീയതി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. അതായത് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,550 രൂപയാണ്. പവന് 44,400 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒമ്പതാം തീയതി സ്വർണവില പവന് 320 രൂപ വർധിച്ചിരുന്നു.

വില ഇടിവോടെയാണ് സ്വർണവ്യാപാരം ജൂൺ മാസത്തിൽ ആരംഭിച്ചത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു.  ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് മൂന്നാം തീയതിയായയിരുന്നു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.

ALSO READ : Gold: മാറി മറിയുന്ന വില; ഇനി സ്വര്‍ണ നിക്ഷേപം സുരക്ഷിതമാണോ?

തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ശേഷം ജൂൺ ആറിന് സ്വർണത്തിന്റെ വില കുത്തനെ ഗ്രാമിന് 30 രൂപ ഉയർന്നിരുന്നു. ജൂൺ ഏഴാം തീയതി മാറ്റമില്ലാതിരുന്ന സ്വർണവില എട്ടിന് ഗ്രാമിന് 40 രൂപ ഇടിയുകയും ചെയ്തു. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവിലയായിരുന്നു ഇത്. ആ 40 രൂപ ഇന്നലെ ജൂൺ 9ന് വർധിക്കുകയായിരുന്നു. ഇന്ന് പത്ത് രൂപ ഗ്രാമിന് കുറഞ്ഞതോടെ സംസ്ഥാനത്തെ നിലവിലെ സ്വർണവില പവന് 44,400 എന്ന നിലയിലായി.

സ്വർണ വില പവൻ നിരക്കിൽ (ഗുഡ്റിട്ടേൺസിന്റെ കണക്ക് പ്രകാരം)

ജൂൺ ഒന്ന്-  44,560

ജൂൺ രണ്ട് - 44,800

ജൂൺ മൂന്ന് - 44,240

ജൂൺ നാല് - 44,240

ജൂൺ അഞ്ച് - 44,240

ജൂൺ ആറ് - 44.480

ജൂൺ ഏഴ് - 44,480

ജൂൺ എട്ട് - 44,160

ജൂൺ ഒമ്പത് - 44,480

ജൂൺ പത്ത് - 44,400

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്നും സംസ്ഥാനത്തെ വെള്ളിയുടെ വില വർധിച്ചു. ഗ്രാമിന് പത്ത് പൈസയാണ് വർധിച്ചത്. പവന് 80 പൈസയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79.80 രൂപയാണ്. പവന് 638.40 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്തെ ഇന്നത്തെ വെള്ളി വ്യപാരം പുരോഗമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News