Air India Namaste World Sale : വേഗം ടിക്കറ്റെടുത്തോളൂ... വിദേശത്തേക്കുള്ള ടിക്കറ്റ് വില 3899 രൂപ മാത്രം; എയർ ഇന്ത്യയുടെ ഈ സെയിൽ ഇന്നവസാനിക്കും

Air India Namsate World Sale Ticket Fares : അഭ്യാന്തര വിമാനയാത്രയ്ക്കായിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയായി എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത് 1799 രൂപയാണ്

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 01:50 PM IST
  • 1799 രൂപയാണ് ഏറ്റവും കുറഞ്ഞ അഭ്യന്തര വിമാനക്കൂലി
  • 3,899 രൂപ ഏറ്റവും കുറഞ്ഞ വിദേശയാത്രനിരക്ക്
Air India Namaste World Sale : വേഗം ടിക്കറ്റെടുത്തോളൂ... വിദേശത്തേക്കുള്ള ടിക്കറ്റ് വില 3899 രൂപ മാത്രം; എയർ ഇന്ത്യയുടെ ഈ സെയിൽ ഇന്നവസാനിക്കും

Air India Lowest Ticket Fare Sale : വിദേശത്തുള്ളവരെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത് നാട്ടിലേക്ക് വരുന്നതിനുള്ള അമിതമായ വിമാനക്കൂലി. സാധാരണക്കാരനായ ഒരാളുടെ കുടുംബത്തിന് നാട്ടിലേക്ക് വരണമെങ്കിൽ രണ്ട് ലക്ഷം രൂപ വരെയെങ്കിലും ചിലവാകും (രണ്ട് ദിശയിലേക്ക്). അമിതമായ വിമാന ടിക്കറ്റ് നിരക്ക് കാണുമ്പോൾ പലരും തങ്ങളുടെ യാത്ര വേണ്ടെന്ന് വെക്കും. എന്നാൽ ഇനി അങ്ങനെ കുരതേണ്ട വേഗം തന്നെ ടിക്കറ്റ് ബുക്ക് ചെയ്തോളൂ. ഏറ്റവും കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ സമയമാണ് ഇപ്പോൾ. എങ്ങനെയാണെന്നല്ലേ. വിശദാംശങ്ങൾ ചുവടെ: 

എയർ ഇന്ത്യ മൂന്ന് ദിവസത്തെ ടിക്കറ്റ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. നമസ്തെ വേൾഡ് സെയിൽ പേരിലുള്ള വിൽപനയിൽ ഒരു വിദേശ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ് നിരക്ക് ഈടാക്കുന്നത് 3,899 രൂപയാണ്. വിദേശയാത്രയ്ക്ക് മാത്രമല്ല ആഭ്യന്തര യാത്രയ്ക്കും എയർ ഇന്ത്യ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്നുണ്ട്. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാവാകാശം കാണിക്കേണ്ട, ഇന്ന് തന്നെ ബുക്ക് ചെയ്തോളു. കാരണം ടിക്കറ്റ് സെയിലിന്റെ അവസാന ദിനം ഇന്നാണ്.

ALSO READ : Air India: എയർ ഇന്ത്യയിൽ സുരക്ഷാ വീഴ്ച്ച; 1.1 കോടി പിഴ ചുമത്തി ഡിജിസിഎ

ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച മുതൽ ഫെബ്രുവരി അഞ്ച് ഇന്ന് തിങ്കളാഴ്ച വരെയാണ് എയർ ഇന്ത്യയുടെ മസ്തെ വേൾഡ് സെയിൽ ഉള്ളത്. ഇന്ന് അർധരാത്രിയോട് ഈ സെയിൽ അവസാനിക്കും. അതുകൊണ്ട് ഇന്ന് ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുക. ഫെബ്രുവരി അഞ്ച് മുതൽ സെപ്റ്റംബർ 30 2024 കാലാവധിക്കുള്ള യാത്രയ്ക്കാണ് ഈ ഓഫർ ലഭ്യമാകൂ. അഭ്യാന്തര ടിക്കറ്റുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 1,799 രൂപയാണ്. ബിസിനെസ് ക്ലാസുകൾക്ക് ഈടാക്കുന്നത് 10,899 രൂപ മാത്രമാണ്.

ഈ വിലയ്ക്ക് വളരെ കുറച്ച് ടിക്കറ്റുകളെ ലഭിക്കൂ. ആദ്യം വരുന്നവർക്ക് ഓഫറിലുള്ള ടിക്കറ്റ് ആദ്യം ലഭിക്കുമെന്നാണ് എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിക്കുന്നത്. എയർ ഇന്ത്യയുടെ വെബ്സൈറ്റിലൂടെയോ ആപ്ലിക്കേഷനിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കെ ഈ സേവനം ലഭ്യമാകൂ. തിരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രികർക്ക് മാത്രമെ ഈ ഓഫർ ലഭിക്കത്തുള്ള. ആഭ്യന്തര വിമാനയാത്രികർക്കും ഈ നിബന്ധനയില്ല. എന്നാൽ രാജ്യാന്തര വിമാനയാത്രികർക്ക് യുഎസ്, കാനഡ, യുകെ, യുറോപ്പ്, ഓസ്ട്രേലിയ, ഗൾഫും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, ഏഷ്യ പെസിഫിക് രാജ്യങ്ങൾ, ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്കുള്ള യാത്രികർക്കാണ് ഈ ഓഫർ ലഭ്യമാകൂ.

ടിക്കറ്റ് നിരക്ക് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ചുവടെ നൽകുന്നു

 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News