ഇന്ത്യൻ പാസ്പോർട്ട് മാത്രം മതി, പ്രവാസികൾക്കും ആധാർ കാർഡിനായി അപേക്ഷിക്കാം

നാട്ടിലെത്തി 182 ദിവസം കഴിഞ്ഞാൽ മാത്രമെ മുൻപ് പ്രവാസികൾക്ക് ആധാറിനായി അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ 2021 ഓ​ഗസ്റ്റിൽ ഈ വ്യവസ്ഥയ്ക്ക് യുഐഡിഎഐ ഇളവ് വരുത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 27, 2022, 12:56 PM IST
  • ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് പോളിസികൾ എന്നിവയുൾപ്പെടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ അനിവാര്യമായിരിക്കുകയാണ്.
  • പ്രവാസികൾക്കും ആധാർ കാർഡിനായി അപേക്ഷിക്കാവുന്നതാണ്.
  • നാട്ടിലെത്തി 182 ദിവസം കഴിഞ്ഞാൽ മാത്രമെ മുൻപ് പ്രവാസികൾക്ക് ആധാറിനായി അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ.
  • എന്നാൽ 2021 ഓ​ഗസ്റ്റിൽ ഈ വ്യവസ്ഥയ്ക്ക് യുഐഡിഎഐ ഇളവ് വരുത്തിയിരുന്നു.
ഇന്ത്യൻ പാസ്പോർട്ട് മാത്രം മതി, പ്രവാസികൾക്കും ആധാർ കാർഡിനായി അപേക്ഷിക്കാം

ഇന്ന് ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രേഖയായി മാറിയിരിക്കുകയാണ് ആധാർ കാർഡ്. ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് പോളിസികൾ എന്നിവയുൾപ്പെടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ അനിവാര്യമായിരിക്കുകയാണ്. ആധാർ കാർഡിൽ ഒരാളുടെ ബയോമെട്രിക്‌സിന്റെ ആധികാരിക വിവരങ്ങളും പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാസികൾക്കും ആധാർ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. 

നാട്ടിലെത്തി 182 ദിവസം കഴിഞ്ഞാൽ മാത്രമെ മുൻപ് പ്രവാസികൾക്ക് ആധാറിനായി അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ 2021 ഓ​ഗസ്റ്റിൽ ഈ വ്യവസ്ഥയ്ക്ക് യുഐഡിഎഐ ഇളവ് വരുത്തിയിരുന്നു. വാലിഡ് ആയിട്ടുള്ള ഇന്ത്യൻ പാസ്പോർട്ടുള്ള ഏതൊരു പ്രവാസിക്കും നാട്ടിലെത്തിയാൽ ഉടൻ ആധാർ കാർഡിനായി അപേക്ഷിക്കാം. ഏതെങ്കിലും ആധാർ കേന്ദ്രത്തിൽ നിന്നും ഇവർക്ക് ആധാറിനായി അപേക്ഷിക്കാം.

ആധാറിനായി പ്രവാസികൾ അപേക്ഷിക്കേണ്ടത് എങ്ങനെ?

നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും ആധാർ കേന്ദ്രം സന്ദർശിക്കുക.

സാധുവായ (Valid) ഒരു ഇന്ത്യൻ പാസ്‌പോർട്ട് നിർബന്ധമാണ്.

എൻറോൾമെന്റ് ഫോമിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക

ഇമെയിൽ ഐഡി നൽകണം

പ്രവാസികൾക്കുള്ള എൻറോൾമെന്റ് ഫോം അൽപം വ്യത്യസ്തമാണ്. ഇത് നന്നായി വായിച്ച് ഒപ്പിടുക.

നിങ്ങളെ NRI ആയി എൻറോൾ ചെയ്യാൻ ഓപ്പറേറ്ററോട് ആവശ്യപ്പെടുക

ഐഡന്റിറ്റി പ്രൂഫായി പാസ്‌പോർട്ട് നൽകുക

വിലാസവും ജനനതിയതിയ്ക്കുമായി പാസ്പോർട്ട് തന്നെ തിരഞ്ഞെടുക്കാൻ സാധിക്കും. അതല്ലെങ്കിൽ സാധുവായ മറ്റ് രേഖകൾ സമർപ്പിക്കാം.

ബയോമെട്രിക് ക്യാപ്‌ചർ പ്രക്രിയ പൂർത്തിയാക്കുക

വിവരങ്ങൾ സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് സ്ക്രീനിലെ എല്ലാ വിശദാംശങ്ങളും (ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും) ശരിയാണോ എന്ന് പരിശോധിക്കുക.

നിങ്ങളുടെ 14 അക്ക എൻറോൾമെന്റ് ഐഡിയും തിയതിയും സമയവും ഉള്ള അക്‌നോളജ്‌മെന്റ് സ്ലിപ്പ്/ എൻറോൾമെന്റ് സ്ലിപ്പ് ശേഖരിക്കുക. 

resident.uidai.gov.in/check-aadhaar എന്ന ലിങ്കിൽ കയറി നിങ്ങളുടെ ആധാറിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News