Union Budget 2023: സിഗററ്റ് വിലയ്ക്ക് തീപിടിക്കും, സ്വർണത്തിനും; ടിവിയ്ക്കും മൊബൈലിനും വില കുറയും

Union Budget 2023: നിത്യ ജീവിതത്തിൽ അത്രയും ബാധിക്കുന്ന തരത്തിലുള്ള വിലക്കയറ്റമോ വിലക്കുറവോ ഉണ്ടാവില്ല എന്നതാണ് ഈ ബജറ്റ് പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 01:30 PM IST
  • സ്വർണത്തിനും വെള്ളിയ്ക്കും വജ്രത്തിനും വില കൂടുന്നത് ഇന്ത്യയിൽ വിവാഹ ചെലവ് കുത്തനെ ഉയർത്തും
  • സിഗററ്റ് വില വർദ്ധിപ്പിക്കുന്ന പുകയില ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമോ എന്ന് കാത്തിരുന്ന് കാണാം
  • ടിവിയ്ക്കും മൊബൈലിലും വില കുറയുന്നത് മധ്യവർഗ്ഗത്തിന് സന്തോഷം നൽകുന്ന കാര്യമാണ്
Union Budget 2023: സിഗററ്റ് വിലയ്ക്ക് തീപിടിക്കും, സ്വർണത്തിനും; ടിവിയ്ക്കും മൊബൈലിനും വില കുറയും

ഡൽഹി: മധ്യവർഗത്തെ തലോടിക്കൊണ്ടുള്ള ബജറ്റ് ആണ് 2023-24 വർഷത്തേക്കായി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്. ഏതൊക്കെ സാധനങ്ങൾക്ക് വില കൂടും ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും എന്ന സാധാരണക്കാരന്റെ ചോദ്യത്തിനും ഉത്തരം കിട്ടിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. 

സ്വർണം, വെള്ളി, വജ്രം, സിഗററ്റ്, വസ്ത്രം, ഇറക്കുമതി ചെയ്ത റബ്ബർ, കിച്ചൺ അപ്ലയൻസസ് എന്നിവയ്ക്ക് വില കൂടും എന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. ഇതിൽ വസ്ത്രവും ഒഴികെയുള്ളവ സാധാരണക്കാരന്റെ നിത്യജീവിതത്തെ വലിയ തോതിൽ ബാധിക്കുന്നവയല്ല എന്ന് പറയാം.

ടിവി, ഇന്ത്യയിൽ നിർമിക്കുന്ന മൊബൈൽ ഫോൺ, ക്യാമറ ലെൻസ്, ലിഥിയം ബാറ്ററി , ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഇലക്ട്രിക് കിച്ചൺ, ഹീറ്റിങ് കോയിൽ എന്നിവയാണ് വില കുറയുന്നവ. ഇതിൽ സാധാരണക്കാരന് നേരിട്ട് ഗുണം കിട്ടുന്നവ ഉണ്ടെന്ന് പറയാൻ സാധിക്കില്ല.

Read Also: ആദായ നികുതി പരിധിയിൽ ഇളവ്; 7 ലക്ഷം വരെ നികുതിയില്ല

ടെലിവിഷൻ പാനലുകളുടെ തീരുവ 2.5 ശതമാനം കുറച്ചതോടെയാണ് ടിവിയുടെ വില കുറയുന്നത്. അതുപോലെ തന്നെ മൊബൈൽ നിർമാണത്തിന് വേണ്ട സാധനങ്ങളുടെ തീരുവയും കുറച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വില കുറയുന്നത് ഇലക്ട്രിക് വാഹന വിലയേയും സ്വാധീനിച്ചേക്കും. 

വലിയ പ്രഖ്യാപനങ്ങളാണ് രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ നിർമല സീതാരാമൻ നടത്തിയിട്ടുള്ളത്. ഏഴ് ലക്ഷം രൂപ വരെ ആദായ നികുതിയില്ല എന്നതാണ് മധ്യവർഗ്ഗത്തെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷ നൽകുന്ന കാര്യം. നികുതി സ്ലാബുകൾ പരിഷ്‌കരിച്ചത് നികുതി ദായകർക്ക് ആശ്വാസം പകരുന്നതാണ്. പിഎം ഗരീബ് കല്യാൺ അന്ന യോജന ഇനിയും ഒരു വർഷം കൂടി തുടരും എന്നത് രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ്. 81 കോടി പേരാണ് ഇതിന്റെ ഗുണഭോക്താക്കൾ. എല്ലാ മാസവും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഇതിനായി രണ്ട് ലക്ഷം കോടി രൂപയാണ് സർക്കാർ ചെലവഴിക്കുക.

Read Also: സമ്പത്തിൽ അദാനിയെ വെട്ടിച്ച് മുകേഷ് അംബാനി; ഫോര്‍ബ്‌സ് പട്ടികയില്‍ മുന്നില്‍, പക്ഷേ ബ്ലൂംബെര്‍ഗില്‍ പിന്നില്‍

63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റിലൈസ് ചെയ്യാൻ 2,516 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 2,200 കോടി രൂപയുടെ ഹോർട്ടി കൾച്ചർ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. മത്യമേഖലയ്ക്ക് 6,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പിഎം ആവാസ് യോജനയ്ക്കായി 79,000 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ഗോത്രമേഖയ്ക്കായി വകയിരുത്തിയിരിക്കുന്നത് 15,000 കോടി രൂപയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News