10,28,433 രൂപയും നഷ്ട പരിഹാരവും; ഇൻഷൂറൻസ് കമ്പനികൊടുക്കണം,ഉപഭോക്തൃ കമ്മീഷന്റെ വിധി

2019-ലെ കാലവർഷത്തിൽ ‘ഇമേജ്’ മൊബൈൽസ് ആൻഡ് കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം തകർന്നിരുന്നു. ഈ സ്ഥാപനം ഇൻഷൂർ ചെയ്തിരുന്നെങ്കിലും പല തരത്തിലുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞ്  ആ തുക നൽകാൻ കമ്പനി തയ്യാറായില്ല

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 03:35 PM IST
  • നഷ്ട പരിഹാരത്തിന് പുറമെ കോടതി ചെലവായി 25,000 രൂപയും നൽകണം
  • മേലാറ്റൂർ സ്വദേശി മേക്കാടൻ കുഴിയിൽ മൊയ്തു സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി
  • ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം വിധി തിയ്യതി മുതലുള്ള ഒമ്പത് ശതമാനം പലിശ
10,28,433 രൂപയും നഷ്ട പരിഹാരവും; ഇൻഷൂറൻസ് കമ്പനികൊടുക്കണം,ഉപഭോക്തൃ കമ്മീഷന്റെ വിധി

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷൂറൻസ് തുക നിഷേധിച്ച ഓറിയന്റൽ കമ്പനിയോട് തന്നെ ഇൻഷൂറൻസ് തുകയും നഷ്ടപരിഹാരവും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഇൻഷൂറൻസ് തുകയായ 10,28,433 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയുമാണ് നൽകേണ്ടത്. മേലാറ്റൂർ സ്വദേശി മേക്കാടൻ കുഴിയിൽ മൊയ്തു സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി.

2019-ലെ കാലവർഷത്തിൽ ‘ഇമേജ്’ മൊബൈൽസ് ആൻഡ് കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം തകർന്നിരുന്നു. ഈ സ്ഥാപനം ഇൻഷൂർ ചെയ്തിരുന്നെങ്കിലും പല തരത്തിലുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞ്  ആ തുക നൽകാൻ കമ്പനി തയ്യാറായില്ല. തെളിവുകൾ പരിശോധിച്ച കമ്മീഷൻ സ്ഥാപനം ഇൻഷൂർ ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ നഷ്ടപരിഹാരം ലഭിക്കാൻ  അർഹതയുള്ളയാളാണെന്നും കണ്ടെത്തി. ഇതിനെ തുടർന്നാണ് വിധി.

നഷ്ട പരിഹാരത്തിന് പുറമെ കോടതി ചെലവായി 25,000 രൂപയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മീഷൻ ഉത്തരവിലുണ്ട്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം വിധി തിയ്യതി മുതലുള്ള ഒമ്പത് ശതമാനം പലിശ നൽകണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷൻ  ഉത്തരവിൽ പറഞ്ഞു.

 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News