Rape Case in UP: 10 വയസുകാരൻ 7 വയസുകാരിയെ ബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലാണ് സംഭവം.
ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. ഇവിടെ 10 വയസുള്ള ആൺകുട്ടി 7 വയസുകരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതായും കുട്ടി കുറ്റം സമ്മതിച്ചതായും ധാംപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് (എസ്എച്ച്ഒ) മധോ സിംഗ് ബിഷ്ത് പറഞ്ഞു.
Also Read: Sarad Yadav Passed Away: ശരദ് യാദവിന്റെ നിര്യാണത്തില്‍ ലാലു യാദവിന്റെ വികാരഭരിതമായ പോസ്റ്റ്
ഞങ്ങൾ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ ആൺകുട്ടിക്കെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കുട്ടിയെ ജില്ലാ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി ശിശുഭവനിലേക്ക് അയച്ചു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതായും പോലീസ് വ്യക്തമാക്കി.
മറുവശത്ത്, പെൺകുട്ടിക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നും സംഭവസമയത്ത് ഇവള് കരിമ്പിന്റെ ഇല ശേഖരിക്കാന്‍ സമീപത്തെ പറമ്പിൽ പോയതായിരുന്നു എന്നും പിതാവ് പറഞ്ഞു. പെൺകുട്ടി തിരിച്ചെത്തിയപ്പോൾ അവൾ ഭയന്ന് കരയുന്നതാണ് കണ്ടത്. പിന്നീട് തനിക്ക് നേരിട്ട സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് വിവരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ് എന്നും SHO പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിയായ ആൺകുട്ടിയും പെൺകുട്ടിയും ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ്. ആണ്‍കുട്ടി വളരെ വികൃതിയാണെന്ന് പറയപ്പെടുന്നു. മറ്റ് കുട്ടികളോട് വഴക്കും പതിവായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും സംഭവം നടത്തി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതോടെ ആണ്‍കുട്ടിയ്ക്കെതിരെ കേസെടുത്ത് പ്രതിയെ ചൈൽഡ് റിഫോം ഹോമിലേക്ക് അയച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...