കാസര്‍കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിന്റെ പേരിൽ മുളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു.16 വയസുകാരനാണ് പീഡനത്തിന് ഇരയായത്. പൊവ്വൽ സ്വദേശിയായ ഇയാൾക്കെതിരെ ആദൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാസം 11ന് രാത്രി പത്തരയ്ക്കാണ് സംഭവം നടന്നത്. മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് പ്രതിയായ എസ് എം മുഹമ്മദ് കുഞ്ഞി. പൊലീസ് കേസെടുത്തതോടെ മുസ്ലിം ലീഗിന്റെയും മറ്റു സംഘടനകളുടെയും എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.