കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ.
ആലപ്പുഴ പുന്നപ്ര സ്വദേശിയായ ജുമിയെയാണ് ബെംഗളൂരുവിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ജുമി വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കടത്തിയത് ഈ യുവതി ആണെന്നാണ് പോലീസ് പറയുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, ഷൈൻ ഷാജി എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിട്ടുണ്ട്.
Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി
ഇതിനുമുന്നെ മേയ് 19 ന് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ പോലീസ് നടത്തിയ പരിശോധയിൽ രണ്ടു കോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇവർ കോഴിക്കോട് ബീച്ച്, മാളുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണെന്ന് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.