Sexual Assault: കൊല്ലത്ത് 13 കാരിയെ പീഡിപ്പിച്ച 61കാരൻ അറസ്റ്റിൽ

Crime News: പ്രതിയായ സുന്ദരൻ ആചാരി പെൺകുട്ടിക്ക് വള വാങ്ങുന്നതിനായി പൈസ കൊടുക്കുകയും ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.  തുടർന്ന് വിവരം പുറത്തു പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 2, 2023, 12:11 PM IST
  • ചടയമംഗലത്ത് 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 61 കാരൻ പിടിയിൽ
  • ആയുർ ഇളവക്കോട് ചരുവിള പുത്തൻവീട്ടിൽ സുന്ദരൻ ആചാരിയെ ചടയമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്
Sexual Assault: കൊല്ലത്ത് 13 കാരിയെ പീഡിപ്പിച്ച 61കാരൻ അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 61 കാരൻ പിടിയിൽ. ആയുർ ഇളവക്കോട് ചരുവിള പുത്തൻവീട്ടിൽ സുന്ദരൻ ആചാരിയെ ചടയമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്.  സംഭവം നടന്നത് 2022 ലായിരുന്നു.

Also Read: മലയാളി നഴ്സിങ് വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു

പ്രതിയായ സുന്ദരൻ ആചാരി പെൺകുട്ടിക്ക് വള വാങ്ങുന്നതിനായി പൈസ കൊടുക്കുകയും ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.  തുടർന്ന് വിവരം പുറത്തു പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.  ഒടുവിൽ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി അധ്യാപകരോട് തനിക്കുണ്ടായ വിവരം പറയുകയും സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തത്.

Also Read: 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: സംഘത്തിൽ നഴ്സിംഗ് കെയർ ടേക്കറായ യുവതിയും!

തുടർന്ന് ചൈൽഡ് ലൈൻ അധികൃതരാണ് പരാതി ചടയമംഗലം പോലീസിന് കൈമാറിയത്. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പോലീസ് പ്രതിയെ ആയൂരിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കരുവന്നൂർ ബാങ്കിലെ കള്ളപ്പണക്കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും.  ഇദ്ദേഹത്തോട് ചൊവ്വാഴ്ച ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്. സിപിഎമ്മിന് കരുവന്നൂരിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ടെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  

Also Read: കൃത്യം 30 ദിവസങ്ങൾക്ക് ശേഷം വ്യാഴം നേർരേഖയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

ലോക്കൽ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ടുകൾ എടുത്തിരിക്കുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.  പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും ഇഡി അറിയിച്ചിട്ടുണ്ട്. അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയ്യാറായിട്ടില്ല. അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ വര്‍ഗീസ് ഒഴിഞ്ഞുമാരുകയും അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നും മൊഴി നൽകിയിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News