ആലപ്പുഴ: കായംകുളം എസ്.ബി.ഐയിൽ 36500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ 5 പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും കള്ളനോട്ടും കണ്ടെടുത്തിട്ടുണ്ട്.
കീരിക്കാട് കണ്ണമ്പള്ളിഭാഗം മുറിയിൽ വലിയ പറമ്പിൽ വീട്ടിൽ ഷംസുദ്ദീൻ മകൻ നൗഫൽ (38), കായംകുളം മുറിയിൽ പുത്തേത്ത് ബംഗ്ലാവിൽ ജോസഫ് (34), ഓച്ചിറ ചങ്ങൻ കുളങ്ങര കോലേപ്പള്ളിൽ വീട്ടിൽ മോഹനൻ (66 ) , ആലപ്പുഴ സക്കറിയാ ബസാർ ഭാഗത്ത് യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം( 35) , ഓച്ചിറ കുളങ്ങര മുറിയിൽ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടിൽ ജയചന്ദ്രൻ (54) എന്നിവരാണ് പോലീസിന്റെ പിടിയിലായത് .
ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 2,32,500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഒന്നാം പ്രതി സുനിൽ ദത്തിനെയും രണ്ടാം പ്രതി അനസിനേയും നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ഉൾപ്പെടെ ആകെ 2,69,000- രൂപയുടെ കള്ളനോട്ട് ഇതു വരെ കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ജോസഫാണ് രണ്ടര ലക്ഷം രൂപ മുടക്കി അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങിയത്.
ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിം ആണ് നോട്ടുകൾ വയനാട് കല്പറ്റ സ്വദേശിയിൽ നിന്നും വാങ്ങി നൽകിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. വവ്വാക്കാവിലെ വ്യവസായിയും. കാഷ്യു ഫാക്ടറി ഉടമയും ആയ ജയചന്ദ്രൻ ഫാക്ടറിയിലെ തൊഴിലാളികൾക്കും നോട്ടുകൾ വേതനമായും മറ്റും നൽകിയതായി പോലീസിന് സംശയമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...