Crime News: പൂന്തുറയിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്ന സംഭവത്തിലെ പ്രതി അറസ്റ്റിൽ

Crime News: പോലീസ് നടത്തിയ അന്വേഷണത്തിൽ അബ്ദുള്ളയെ കോവളത്തു നിന്നും പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായ പൂന്തുറ സ്വദേശി പ്രമോദിനെ പിടികൂടിയതിൽ നിന്നുമാണ് അബ്ദുള്ളയെ കുറിച്ചുള്ള കൂടുതൽ വിവിയരങ്ങൾ പൊലീസിന് ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 06:11 AM IST
  • പൂന്തുറയിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ
  • പൂന്തുറ ബരിയ നഗറിലെ അബ്ദുള്ളയെയാണ് പോലീസ് പിടികൂടിയത്
  • ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു
Crime News: പൂന്തുറയിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്ന സംഭവത്തിലെ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പൂന്തുറയിൽ കാറിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടു വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തിലെ പ്രതി പിടിയിൽ. പൂന്തുറ ബരിയ നഗറിലെ അബ്ദുള്ളയെയാണ് പോലീസ് പിടികൂടിയത്.  ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.  പോലീസ് വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട അബ്ദുള്ള ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: പട്ടാപകൽ റോഡിൽ വെച്ച് വനിതാ ഡോക്ടർക്ക് നേരെ അതിക്രമം; 57കാരൻ അറസ്റ്റിൽ

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കോവളത്തു നിന്നും പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ പൂന്തുറ പെരുനെല്ലി സ്വദേശി പ്രമോദിനേയും പോലീസ് പിടികൂടിയിരുന്നു. പ്രമോദിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പൊലീസിന് അബ്ദുള്ളയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അന്വേഷണത്തിൽ അബ്ദുള്ള വിദ്യാലയങ്ങൾ കേന്ദ്രീകരിക്ക് ലഹരി മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നും ഇയാൾ കഞ്ചാവ് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കി സ്ക്കൂൾ പരിസരങ്ങളിലും മറ്റും വിൽപന നടത്തി വരുന്നതായും കണ്ടെത്തിയതായി പൂന്തുറ പോലീസ് അറിയിച്ചു.

Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ

ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ കോവളത്തു നിന്നും പിടികൂടിയത്. ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. എഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം പുന്തുറ  എസ്.എച്ച്.ഒ പ്രദീപ് ജെ, എസ്.ഐ. അരുൺകുമാർ വി.ആർ, എ.എസ്.ഐ സുധീർ, എസ്.സി.പി.ഒ ബിജു ആർ. നായർ, സി.പി.ഒമാരായ രാഗേഷ്, ശ്യാം ബാനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാൾക്കെരെ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് കേസ്സുകളെ കുറിച്ചും കഞ്ചാവിന്റെ സ്രോതസ്സിനെ കുറിച്ചും അന്വേഷണം നടത്തി വരുന്നതായി ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News