Crime News: പോക്സോ കേസ് പ്രതി പിടിയിൽ

Crime News: സാലിഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞതു മുതൽ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്ന പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 5, 2022, 06:39 AM IST
  • പോക്സോ കേസ് പ്രതി പിടിയിൽ
  • പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്
Crime News: പോക്സോ കേസ് പ്രതി പിടിയിൽ

കോഴിക്കോട്: Crime News: ഒളവണ്ണ സ്വദേശിനിയായ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തിയ  കേസിൽ അയൽവാസിയും കള്ളിക്കുന്ന് സ്വദേശിയുമായ സാലിഹ് അറസ്റ്റിൽ.  ജില്ലാ പോലീസ് മേധാവി DIG എ.അക്ബർ IPS ന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്തീരങ്കാവ് ഇൻസ്പെക്ടർ ഗണേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള Sl ധനഞ്ജയ് ദാസും സംഘവും ചേർന്നാണ് സാലിഹിനെ അറസ്റ്റു ചെയ്തത്.  

Also Read: 'മുഹമ്മദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമം', റിമാൻഡ് റിപ്പോർട്ട് പുറത്ത്; പ്രതി റിമാൻഡിൽ

സാലിഹിനെതിരെ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞത് മുതൽ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്ന പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയും പോലീസ് പിൻതുടരുന്നെന്ന് മനസ്സിലാക്കിയപ്പോൾ  നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്നാട്ടിലെ ഹൊസൂരിനടുത്തുള്ള  ഒളിത്താവളത്തിലേക്ക് മാറുകയുമായിരുന്നു. എന്നാൽ  ശാസ്ത്രീയ അന്വേഷണത്തിലൂടെ സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് ഒളിത്താവളം മനസിലാക്കിയപ്പോൾ ഇയാൾ കേരളത്തിലേക്ക് കടക്കുകയും തുടർന്ന് പോലീസ്  നടത്തിയ നീക്കത്തിൽ  പ്രതി വലയിലാവുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ ഇയാൾക്ക് ഒളിവിൽ കഴിയാനും മറ്റും സഹായങ്ങൾ ചെയ്ത  സുഹൃത്തുക്കളെ ക്കുറിച്ച്  പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Also Read: Shani Margi 2022: ജനുവരി 17 വരെ ഈ രാശിക്കാർ സൂക്ഷിക്കുക, ശനി ദോഷം ബുദ്ധിമുട്ടുണ്ടാക്കും! 

പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് ഇരയുടെ മാതാവ് പരാതി നൽകിയിരുന്നു.തുടർന്ന് DCP ശ്രീനിവാസ് IPSന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽആക്ഷൻ ഗ്രൂപ്പ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിൽ പ്രതി കോഴിക്കോട് എത്തിയതായും പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുന്നതായും മനസിലാക്കിയ അന്വേഷണ സംഘം വേഷപ്രച്ഛന്നരായി പിൻതുടർന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, എസ് സി പി ഒ മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്  ഷഹീർ പെരുമണ്ണ, സി പി ഒ മാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യo, അർജുൻ എ കെ , പന്തീരാങ്കാവ് സ്റ്റേഷനിലെ സി പി ഒ ശ്രീജിത്ത് സൈബർ സെല്ലിലെ രൂപേഷ്.സി എന്നിവരും ഉണ്ടായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News