Police: പോലീസിന് നേരെ പ്രതിയുടെ ആക്രമണം; പോലീസുകാരന് പരിക്ക്

Accused Attacks Policemen: കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Written by - Zee Malayalam News Desk | Last Updated : May 15, 2023, 12:15 PM IST
  • ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10.20ഓടുകൂടി പാമ്പാടി എട്ടാം മൈലിൽ വച്ചാണ് ആക്രമണം ഉണ്ടായത്
  • കുടുംബ വഴക്കിനെ തുടർന്ന് സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്
  • പോലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു
Police: പോലീസിന് നേരെ പ്രതിയുടെ ആക്രമണം; പോലീസുകാരന് പരിക്ക്

കോട്ടയം: പോലീസ് ഉദ്യോഗസ്ഥന് നേരേ  പ്രതിയുടെ അക്രമം. ആക്രമണത്തിൽ പോലീസുകാരന്റെ മൂക്ക് തകർന്നു. കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പോലീസ് സംഘത്തെ ആക്രമിച്ചത്.

Add Zee News as a Preferred Source

ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10.20ഓടുകൂടി പാമ്പാടി എട്ടാം മൈലിൽ വച്ചാണ് ആക്രമണം ഉണ്ടായത്. കുടുംബ വഴക്കിനെ തുടർന്ന് സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാം പോലീസുകാരനെ ആക്രമിച്ചത്. പരിക്കേറ്റ ജിബിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂക്കിന് പൊട്ടലുണ്ട്. കണ്ണിന് മുകളിലായി നാല് തുന്നി കെട്ടൽ ഉള്ളതായും പോലീസ് അറിയിച്ചു. പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.

ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയിൽ

മലപ്പുറം: ട്രെയിനില്‍ യാത്രക്കാരനെ സഹയാത്രികൻ കുത്തി പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി സ്വദേശിയായ ദേവനാണ് ഷൊര്‍ണൂരില്‍ വെച്ച് കുത്തേറ്റത്. മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വാക്കുതർക്കമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ കയ്യില്‍ കരുതിയിരുന്ന കമ്പിപോലുള്ള ആയുധം കൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തെ തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടി.

ഇതിനിടയിൽ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ആര്‍പിഎഫ് പിടികൂടി. പരിക്കേറ്റ ദേവനെ രക്തം വാർന്നൊഴുകുന്ന നിലയിൽ നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തന്നെ അക്രമിച്ച ആളെ തനിക്ക് അറിയില്ലെന്ന് ദേവൻ പൊലീസിന് മൊഴി നൽകി. ഗുരുവായൂർ സ്വദേശി അസീസാണ് പിടിയിലായതെന്നാണ് വിവരം. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News