സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം ; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊളളലേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

Last Updated : Apr 11, 2022, 04:05 PM IST
  • മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊളളലേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
  • ഇരുമ്പുപാലം പഴമ്പളളിച്ചാലിൽ പടയറ വീട്ടിൽ ചന്ദ്രസേനൻ (60) ആണ് മരിച്ചത്
  • സ്വത്ത് തർക്കത്തെതുടർന്നാണ് മകൻ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്
സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം ; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊളളലേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പളളിച്ചാലിൽ പടയറ വീട്ടിൽ ചന്ദ്രസേനൻ (60) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ചിൽ സ്വത്ത് തർക്കത്തെതുടർന്നാണ് മകൻ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊളളിച്ചത്. സംഭവം അടിമായി ഇരുമ്പുപാലം പഴമ്പളളിച്ചാലിൽ.
പൊളളലേറ്റ ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുളളത്. തുടർന്ന് പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News