Actress Attack Case: ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി

Actress Attack Case: നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തുടരന്വേഷണം മുന്നോട്ടു പോകാൻ അനുമതി നൽകി ഹെക്കോടതി.

Written by - Zee Malayalam News Desk | Last Updated : Mar 8, 2022, 11:55 AM IST
  • നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി
  • അടുത്ത മാസം 15 നകം തുടരന്വേഷണം പൂർ‌ത്തിയാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിട്ടുണ്ട്
  • ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഈ നടപടി സ്വീകരിച്ചത്.
Actress Attack Case: ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: Actress Attack Case: നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തുടരന്വേഷണം മുന്നോട്ടു പോകാൻ അനുമതി നൽകി ഹെക്കോടതി.  തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടൻ ദിലീപ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ അനുമതി നൽകിയത്.  മാത്രമല്ല അടുത്ത മാസം 15നകം തുടരന്വേഷണം പൂർ‌ത്തിയാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഈ നടപടി സ്വീകരിച്ചത്.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ആക്രമണ ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചിരിന്നുവെന്നും കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നുമുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ഇക്കാര്യം വിചാരണക്കോടതിയിൽ റിപ്പോർട്ട് ചെയ്ത അന്വേഷണ സംഘം കേസിൽ തുടരന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് ദിലീപ് ഹർജി നൽകിയിരുന്നത്.  ആ ഹർജിയാണ് ഇപ്പോൾ കോടതി തള്ളിയത്.

Also Read: 

കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഏപ്രില്‍ 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ അന്വേഷണ സംഘത്തിന് ഏത് ഘട്ടത്തിലും തുടരന്വേഷണം നടത്താന്‍ അവകാശമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ നടപടി. 

കേസ് വിസ്താരം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ തുടരന്വേഷണം പാടില്ല എന്ന ചട്ടം ഒരിടത്തും പറഞ്ഞിട്ടില്ലയെന്നും സുപ്രീം കോടതി തന്നെ പല ഘട്ടത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും.  കേസിന്റെ വിസ്താരം കഴിഞ്ഞ് വിധി വന്നാല്‍ പോലും പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിന് നിയമപരമായി തടസമില്ലെന്നും ഈ കേസിലും സമാനമായ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നതെന്നും ആ ഘട്ടത്തിലാണ് തങ്ങള്‍ തുടരന്വേഷണം നടത്തുന്നതെന്നുമുള്ള കനത്ത വാദമാണ് പ്രോസിക്യൂഷന്‍ കോടതിയിൽ നടത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News