തൃശ്ശൂർ: തൃശ്ശൂരിൽ ഹെറോയിൻ കൈമാറാൻ ശ്രമിച്ച അസം സ്വദേശിനി എക്സൈസ് പിടിയിൽ. 9.66 ഗ്രാം ഹെറോയിനുമായി അസമിലെ നവ്ഗാവ് ജില്ലയിലെ അസ്മരാ കാത്തൂൺ എന്ന യുവതിയെയാണ് എക്സൈസ് പിടികൂടിയത്. ട്രെയിനിൽ തൃശൂരിലെത്തിയ ഇവർ അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഹെറോയിൻ കൊണ്ടുവന്നത്.
Also Read: ആൺകുഞ്ഞ് ജനിക്കുന്നതിന് പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛന് ജീവപര്യന്തം
ഇതിനെ കുറിച്ച് എക്സൈസ് കമ്മിഷണറുടെ മധ്യമേഖലാ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ പി. ജുനൈദിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഐബിയും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് തൃശ്ശൂരിൽ കൈമാറുന്നതിനായി റെയിൽവേ പ്ലാറ്റ്ഫോമിൽ കാത്തുനിന്ന പ്രതി പിടിയിലാകുന്നത്.
ഇവർ അടിവസ്ത്രത്തിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. ഉദ്യോഗസ്ഥരായ പിങ്കി മോഹൻദാസ്, വി.എ. ജബ്ബാർ, ഹരീഷ്, ശ്രീകുമാർ, ജിസ്‌മോൻ, എം.ആർ. നെൽസൺ, ഫിലിപ്പ് ജോൺ, ടി.എസ്. സനീഷ് കുമാർ, സോണി കെ. ദേവസി എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...