തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ റിമാന്റ് ചെയ്തു. അമ്പൂരി, കാന്താരിവിള, കൃഷ്ണഭവനിൽ 38 വയസുള്ള രതീഷിനെയാണ് റിമാന്റ് ചെയ്തത്. രാവിലെ 8.30 ഓടെ കാട്ടാക്കടയിൽ ആണ് സംഭവമുണ്ടായത്. അവിവാഹിതൻ ആണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു.
വെള്ളറടയിൽ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസിലാണ് സംഭവം നടന്നത്. മണ്ഡപത്തിൻകടവ് ജംഗ്ഷൻ മുതൽ ബസിൽ വെച്ച് ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്ന് പെൺകുട്ടി പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യതെ പെൺകുട്ടി യാത്രക്കാരോടും കെഎസ്ആർടിസി കണ്ടക്ടറെയും വിവരം അറിയിച്ചു. തുടർന്ന് കാട്ടാക്കട പോലീസ് സ്റ്റേഷന് മുന്നിൽ ബസ് നിർത്തി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും ചേർന്ന് പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ALSO READ: രോഗികൾക്ക് കുത്തിവയ്പ്പിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും വിറയലും; 2 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച കേസ്; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
വൈക്കം: കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുടവെച്ചൂർ ഭാഗത്ത് വാലാപറമ്പിൽ വീട്ടിൽ പ്രമോദ് (41) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ 9:40 ഓടെ വൈക്കം ദളവാക്കുളം സ്റ്റാൻഡിൽ എത്തിയ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. അന്നേ ദിവസം രാവിലെ ആലപ്പുഴയിൽ നിന്നും വൈക്കത്തേക്ക് വന്ന കെഎസ്ആർടിസി ബസ് പ്രമോദ് ഓടിച്ചിരുന്ന പ്രൈവറ്റ് ബസിനെ ഓവർടേക്ക് ചെയ്തു പോയതിലുള്ള വിരോധം മൂലമാണ് ഇയാൾ കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ചത്.
കെഎസ്ആർടിസി ഡ്രൈവർ സുജീഷ് മോഹന്റെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...