Crime News: മയക്കു​ഗുളികകൾ നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടർക്ക് നേരെ കത്തിവീശി യുവാവ്; സംഭവം പൊന്നാനി താലൂക്ക് ആശുപത്രിയിൽ

Attack against junior doctor: അമിതശേഷിയുള്ള മയക്കു​ഗുളികകൾ നൽകണമെന്നാണ് യുവാവ് ഡോക്ടറോട് ആവശ്യപ്പെട്ടത്. ജൂനിയർ ഡോക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Sep 26, 2024, 05:53 PM IST
  • സംഭവത്തിൽ പൊന്നാനി പോലീസിൽ ആശുപത്രി സൂപ്രണ്ട് പരാതി നൽകിയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്
  • എന്നാൽ ഇത്തരത്തിൽ പരാതിയൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്
Crime News: മയക്കു​ഗുളികകൾ നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടർക്ക് നേരെ കത്തിവീശി യുവാവ്; സംഭവം പൊന്നാനി താലൂക്ക് ആശുപത്രിയിൽ

മലപ്പുറം: മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം. ജൂനിയർ ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്. മയക്കു​ഗുളികകൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടർക്ക് നേരെ കത്തിവീശിയത്. അമിതശേഷിയുള്ള മയക്കു​ഗുളികകൾ നൽകണമെന്നാണ് യുവാവ് ഡോക്ടറോട് ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ചാ രാത്രി 10.50ഓടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പൊന്നാനി പോലീസിൽ ആശുപത്രി സൂപ്രണ്ട് പരാതി നൽകിയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരത്തിൽ പരാതിയൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഡോക്ടർമാരുടെ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: വിദ്യാർഥികൾക്ക് ആദ്യം സാമ്പത്തിക സഹായം, പിന്നീട് ലഹരിക്കടത്ത് കാരിയറാക്കും; പ്രതി പോലീസിന്റെ പിടിയിൽ

​ഗുളികകൾ എഴുതി നൽകിയില്ലെങ്കിൽ മർദ്ദിക്കുമെന്ന് ഡോക്ടറെ യുവാവ് ഭീഷണിപ്പെടുത്തി. തുടർന്നാണ് ഡോക്ടർക്ക് നേരെ കത്തിവീശിയത്. യുവാവിനെ സുരക്ഷാ ജീവനക്കാർ പിടിച്ചുമാറ്റുകയായിരുന്നു. യുവാവ് ലഹരിക്ക് അടിമയാണെന്നാണ് വിവരം. ജൂനിയർ ഡോക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News