Arrest: വിദ്യാർഥികൾക്ക് ആദ്യം സാമ്പത്തിക സഹായം, പിന്നീട് ലഹരിക്കടത്ത് കാരിയറാക്കും; പ്രതി പോലീസിന്റെ പിടിയിൽ

Drug Trafficking: നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിയായ ഷാൻ മാധവൻ എന്ന ബോസ് ആണ് പിടിയിലായത്. ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരിവിൽപ്പന.

Written by - Zee Malayalam News Desk | Last Updated : Sep 26, 2024, 04:08 PM IST
  • ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി അടിപിടി അബ്‌കാരി കേസുകളിൽ പ്രതിയാണ് ഇയാൾ
  • ഇയാൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകുന്ന സംഘങ്ങളെക്കുറിച്ചും കൂടുതൽ കൂട്ടാളികളെ കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്
Arrest: വിദ്യാർഥികൾക്ക് ആദ്യം സാമ്പത്തിക സഹായം, പിന്നീട് ലഹരിക്കടത്ത് കാരിയറാക്കും; പ്രതി പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ മയക്കുമരുന്നും ലഹരിവസ്തുക്കളും കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണി നെയ്യാറ്റിൻകര പോലീസിന്റെ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിയായ ഷാൻ മാധവൻ എന്ന ബോസ് ആണ് പിടിയിലായത്. ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ലഹരിവിൽപ്പന.

നെയ്യാറ്റിൻകരയിലും തമിഴ്നാട്ടിലുമായി പന്നി ഫാം നടത്തിവരുന്ന ഇയാൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന വിദ്യാർത്ഥിനികളുടെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കിയശേഷം വിശ്വാസ്യത നേടിയെടുക്കും. പിന്നെ സാമ്പത്തിക സഹായങ്ങൾ നൽകി വിദ്യാർത്ഥികളെ ആകർഷിക്കും.

അതിനുശേഷം ആണ് ഇവരെ ഉപയോഗിച്ചാണ് കഞ്ചാവും ലഹരി ഗുളികകൾ ഉൾപ്പെടെയുള്ളവയും ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നത്. വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നതും പതിവാണ്. സ്കൂൾ വിദ്യാർത്ഥികളിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതിലേക്ക് ഒരു ശൃംഖല തന്നെ വിദ്യാർത്ഥി സമൂഹത്തിന് ഇടയിൽ ഇയാൾ ഒരുക്കിയിട്ടുണ്ട്.

ALSO READ: ചാത്തൻസേവയുടെ പേരിൽ വീട്ടമ്മെയ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

റൂറൽ എസ്പി കിരൺ നാരായണൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയിലേക്ക് എത്തിയത്. ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി അടിപിടി അബ്‌കാരി കേസുകളിൽ പ്രതിയാണ് ഇയാൾ.

ഇയാൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകുന്ന സംഘങ്ങളെക്കുറിച്ചും കൂടുതൽ കൂട്ടാളികളെ കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്. ഷാജിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സിഐ പ്രവീൺകുമാറും സംഘവും കസ്റ്റഡിയിലെടുത്ത പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News