Crime: പത്തനാപുരത്ത് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; ഭർത്താവിനെ കീഴ്പ്പെടുത്തി നാട്ടുകാർ

Husband tried to kill wife in Pathanapuram: പത്തനാപുരം കടശേരി സ്വദേശി രേവതിയ്ക്ക് നേരെയാണ് ഭർത്താവിൻ്റെ ആക്രമണമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 03:52 PM IST
  • കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  • ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു പത്തനാപുരെത്തെ നടുക്കിയ സംഭവം നടന്നത്.
  • ഓടിക്കൂടിയ നാട്ടുകാര്‍ ഭര്‍ത്താവ് ഗണേഷിനെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി.
Crime: പത്തനാപുരത്ത് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; ഭർത്താവിനെ കീഴ്പ്പെടുത്തി നാട്ടുകാർ

പത്തനാപുരം: പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു പത്തനാപുരെത്തെ നടുക്കിയ സംഭവം നടന്നത്. 

പരസ്പരം വേര്‍പിരിയുകയാണന്ന് പോലീസ് സ്റ്റേഷനില്‍ എഴുതി വെച്ച ശേഷം രേവതി ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുമ്പോഴാണ് പിന്നാലെ എത്തിയ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്തത്. ഓടിക്കൂടിയ നാട്ടുകാര്‍ ഭര്‍ത്താവ് ഗണേഷിനെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം രേവതിയ മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോയി. 

ALSO READ: കോടികളുടെ സാമ്പത്തികത്തട്ടിപ്പ്; മലയാളി യുവാവും യുവതിയും ബെംഗളൂരുവിൽ അറസ്റ്റിൽ

തിരുവന്തപുരം ലുലു മാളില്‍ ജോലി ചെയ്യുന്ന രേവതിയെ ഒന്‍പത് മാസം മുമ്പാണ് മലപ്പുറം സ്വദേശിയായ ഗണേഷ് വിവാഹം കഴിക്കുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമാണന്നാണ് പോലീസ് പറയുന്നത്. മൂന്ന് മാസമായി ഇരുവരും അകന്ന് കഴിയുകയാണ്. രേവതിയെ കാണാനില്ലന്ന് കാണിച്ച് പത്തനാപുരം പോലീസില്‍ ഗണേഷ് പരാതി നല്‍കിയിരുന്നു. ഇരുവരേയും വിളിച്ച് വരുത്തിയ പോലീസ് ഒത്ത് തീര്‍പ്പിന് ശ്രമച്ചെങ്കിലും പരസ്പരം പിരിയുകയാണെന്ന് പോലീസിനോട് പറഞ്ഞു. എഴുതിവെപ്പിച്ച ശേഷം മടങ്ങും വഴിയാണ് സംഭവം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News