Robbery Case: പത്തനാപുരം പുതുവലിൽ വീടിൻ്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം

വീടിൻ്റെ വാതിലിൻ്റെ രണ്ട് പുട്ടുകൾ കള്ളൻ  തകർത്തിട്ടുണ്ട്. ഫോണിൽ നിന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളൻ ആണന്ന് മനസ്സിലായത്.

Written by - Zee Malayalam News Desk | Last Updated : Jun 18, 2024, 02:19 PM IST
  • ഫോണിൽ നിന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളൻ ആണന്ന് മനസ്സിലായത്.
  • വീടിനുള്ളിൽ കയറാനാവാത്തത് കാരണം മോഷണശ്രമം പരാജയപ്പെടുകയും ആളപായമില്ലാതെ വിട്ടുകാരും രക്ഷപ്പെടുകയായിരുന്നു.
Robbery Case: പത്തനാപുരം പുതുവലിൽ വീടിൻ്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം

കൊല്ലം: പത്തനാപുരം പുതുവലിൽ വീടിൻ്റെ കതക് കള്ളൻ കുത്തിപ്പൊളിച്ച് മോഷണ ശ്രമം. പത്തനാപുരം പുതുവൽ തൈപ്പറമ്പിൽ ജയ്മോൻ്റെ വീട്ടിലാണ് കള്ളൻ കയറിയത്. കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമം നടന്നതി. ജയ്മോൻ്റെ അമ്മയും ജോലിക്കാരിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ ദിവസം ജയ്മോനും ഭാര്യയും മകളുടെ പഠനാവശ്യവുമായി കോട്ടയത്തായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടടുത്ത് വീടിനകത്ത് ശബ്ദം കേൾക്കുന്നു എന്ന് അമ്മ വേലക്കാരിയോടും മകനോടും അറിയിച്ചു.

തുടർന്ന് സിറ്റൗട്ടിന് മുന്നിലുള്ള ഹാളിൽ ലൈറ്റ് ഇട്ട് എത്തിയപ്പോഴേക്കും കള്ളൻ രണ്ട് പൂട്ട് തകർത്ത ശേഷം ഓടി രക്ഷപ്പെട്ടു. പിന്നാലെ സമീപ വീട്ടുകാരെ വിവരമറിയിച്ച് വെട്ടവുമായി എത്തിയ നാട്ടുകാർക്കും വീട്ടുകാർക്കും കള്ളനെ പിടികൂടാനായില്ല. വീടിൻ്റെ വാതിലിൻ്റെ രണ്ട് പുട്ടുകൾ കള്ളൻ  തകർത്തിട്ടുണ്ട്. ഫോണിൽ നിന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളൻ ആണന്ന് മനസ്സിലായത്. വീടിനുള്ളിൽ കയറാനാവാത്തത് കാരണം മോഷണശ്രമം പരാജയപ്പെടുകയും ആളപായമില്ലാതെ വിട്ടുകാരും രക്ഷപ്പെടുകയായിരുന്നു.

ALSO READ: ടച്ചിങ്ങ്‌സിനെ ചൊല്ലി തർക്കം ഒടുവിൽ കൂട്ടയടി; സംഭവം പത്തനംതിട്ടയിൽ

 ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം; രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചൂരമുടി കൊമ്പനാട് കൊട്ടിശ്ശേരിക്കുടി ആൽബിൻ ബാബു, കോടനാട് ചെട്ടിനാട് ശർമ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. തൃക്കളത്തൂർ ശ്രീരാമ ക്ഷേത്രത്തിലാണ് ഇവർ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മോഷണം നടത്തിയത്. പരാതിയെ തടുർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസിന് പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ കുറിച്ചിലക്കോടു നിന്നുമാണ് ഇവരെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News