Badaun Murder: ബാർബർ എന്തുകൊണ്ട് കുട്ടികളെ കൊലപ്പെടുത്തി? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Badaun Murder Update: ഉത്തർപ്രദേശിലെ ബദായുവില്‍  നടന്ന ഇരട്ടക്കൊലപാതകം പ്രദേശത്ത്   സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിയ്ക്കുകയാണ്. ഈ അവസരത്തില്‍ പോലീസും ഭരണകൂടവും തിങ്കഞ്ഞ ജാഗ്രതയിലാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 09:28 AM IST
  • കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതി സാജിദിനെ പോലീസ് കണ്ടെത്തിയിരുന്നു. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ ഇയാള്‍ കൊല്ലപ്പെട്ടു.
Badaun Murder: ബാർബർ എന്തുകൊണ്ട് കുട്ടികളെ കൊലപ്പെടുത്തി? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Badaun Murder Update: ഉത്തർപ്രദേശിലെ ബദായുവില്‍ നടന്ന രാജ്യത്തെ നടുക്കിയ കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു വരികയാണ്‌. 

ഉത്തർപ്രദേശിലെ ബദായുവില്‍  നടന്ന ഇരട്ടക്കൊലപാതകം പ്രദേശത്ത്   സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിയ്ക്കുകയാണ്. ഈ അവസരത്തില്‍ പോലീസും ഭരണകൂടവും തിങ്കഞ്ഞ ജാഗ്രതയിലാണ്.  ക്രമസമാധാനം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ബുധനാഴ്ച രാവിലെ നഗരത്തിൽ ഫ്ലാഗ് മാർച്ച് നടത്തി.

Aldo Read: UP Crime News: 2 കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി, മുഖ്യപ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച്‌ പോലീസ് 

അതേസമയം, കൊലപാതകത്തിലെ രണ്ടാം പ്രതി ജാവേദിന്‍റെ ചിത്രം പുറത്തുവന്നു. ഇയാള്‍ക്കായി പോലീസ്  തിരച്ചില്‍ തുടരുകയാണ്. ജാവേദിനെ ഉടന്‍ പിടികൂടും എന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കുട്ടികളുടെ അമ്മ സംഗീതയാണ് തിരിച്ചറിഞ്ഞത്.

Also Read:  Horoscope Today, March 20: ഈ രാശിക്കാർ പണം ചിലവഴിക്കുമ്പോള്‍ ശ്രദ്ധിക്കുക, ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കും? ഇന്നത്തെ രാശിഫലം 
 
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം  പ്രതി  സാജിദിനെ പോലീസ് കണ്ടെത്തിയിരുന്നു. രക്തത്തിൽ കുളിച്ച വസ്ത്രങ്ങൾ അയാൾ അപ്പോഴും ധരിച്ചിരുന്നു. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ സാജിദ് പോലീസിന് നേരെ വെടിയുതിർത്തു, പോലീസ് തിരിച്ചും വെടിവച്ചു, ഇത് പ്രതിയുടെ മരണത്തിൽ കലാശിച്ചു എന്നാണ് റിപ്പോര്‍ട്ട്.  

ഉത്തർപ്രദേശിലെ ബദായുവിലെ ബാബ കോളനിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ, 22 കാരനായ സാജിദ് മൂന്ന് സഹോദരന്മാരെ കോടാലി കൊണ്ട് അതിക്രൂരമായി ആക്രമിച്ചു. ആക്രമണം നടക്കുമ്പോൾ ആയുഷ് (12), ഹണി എന്ന അഹാൻ (8), യുവരാജ് (പീയുഷ്) (10) എന്നിവർ വീട്ടിലുണ്ടായിരുന്നു. ആയുഷും അഹാനും സംഭവ സ്ഥലത്തുതന്നെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവരാജ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ്.  

സാജിദും കുട്ടികളുടെ പിതാവും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് വഴി തെളിച്ചത് എന്നാണ് പോലീസ് പറയുന്നത്. 

സംഭവം പ്രദേശത്ത് ക്രമസമാധാനം തകരുന്നതിന് കാരണമായി. പ്രദേശവാസികള്‍ കടകൾ നശിപ്പിക്കുകയും മോട്ടോർ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ഇതേത്തുടർന്നാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ സേനയെ സംഭവസ്ഥലത് നിയോഗിക്കാന്‍ സീനിയർ പോലീസ് സൂപ്രണ്ട് ഉത്തരവിട്ടത്.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഇതിൽ വർഗീയയ്ക്ക് സ്ഥാനമില്ല എന്നും ഉത്തർപ്രദേശ് പോലീസ് ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. പ്രദേശം ഇപ്പോൾ സമാധാനപരമാണ്, ഐജി ബറേലി റേഞ്ച് ആർകെ സിംഗ്, എഡിജി ബറേലി സോൺ, ബറേലി ഡിവിഷണൽ കമ്മീഷണർ എന്നിവരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ഈ പ്രദേശം. 

രണ്ട് കുട്ടികളുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിയ്ക്കുകയാണ്.  പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണ്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

 

Trending News