തൊടുപുഴ: പത്തനംതിട്ട് പരുത്തിപ്പാറയിൽ നിന്ന് കാണാതായ നൗഷാദിനെ ഒടുവിൽ തൊടുപുഴയിൽ നിന്നും കണ്ടെത്തി. തൊമ്മൻ കുത്ത് കുഴിമറ്റം എന്ന സ്ഥലത്തായിരുന്നു നൗഷാദ് ഉണ്ടായിരുന്നു. പ്രദേശത്തെ പറമ്പിൽ ജോലി ചെയ്യുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്പി ഒഫീസിൽ നൗഷാദിനെ എത്തിച്ചു.പേടിച്ചിട്ടാണ് താൻ വീട്ടിൽ നിന്നും പോയതെന്നും ഇനി അങ്ങോട്ടില്ലെന്നും നൗഷാദ് പറഞ്ഞു.
തങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും നൗഷാദ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി നൗഷാദിനെ കാണാനില്ലായിരുന്നു. ഏത് വിധേനെയും നൗഷാദിനെ കണ്ടെത്തുമെന്ന് തനിക്ക് അറിയാം എന്ന മൊഴിയും ഇടയിൽ അഫ്സാന പറഞ്ഞിരുന്നു.
നൗഷാദ് താമസിച്ചിരുന്ന പ്രദേശത്ത് കറൻറോ മറ്റ് സംവിധാനങ്ങളോ ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ തന്നെ പോലീസ് അന്വേഷിക്കുകയാണെന്ന് നൗഷാദ് അറിഞ്ഞിരുന്നില്ല. ഭാര്യക്ക് മാനസിക പ്രശ്നമുണ്ടാവാം എന്നും നൗഷാദ് പറഞ്ഞു. രാവിലെ പത്രത്തിലാണ് വാർത്ത വായിച്ചത്. തൊടുപുഴ ഡിവൈഎസ്പി ഒഫീസിലെ ജെയ്മോൻ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നൗഷാദിനെ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...