Naushad Missing Case: ഒടുവിൽ നൗഷാദിനെ കണ്ടെത്തി? തൊടുപുഴയിലെന്ന് സൂചന

Paruthippara Naushad Found in Thodupuzha: തുടർച്ചയായി അഫ്സാന മൊഴി മാറ്റിയതിനാൽ പോലീസ് പ്രതിസന്ധിയിലായി. അഫ്സാനക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 12:18 PM IST
  • പ്രദേശത്തെ് പോലീസ് പരിശോധന നടത്തയെങ്കിലും മൃതദേഹാവശിഷ്ടമോ തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല
  • മൊഴികളിലെ പ്രശ്നങ്ങൾ കണ്ടെത്തിയതോടെ നൗഷാദ് ജീവനോടെ ഉണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്
  • 2021 നവംബറിലാണ് നൗഷാദിനെ കാണാതാവുന്നത്
Naushad Missing Case: ഒടുവിൽ നൗഷാദിനെ കണ്ടെത്തി? തൊടുപുഴയിലെന്ന് സൂചന

പത്തനംതിട്ട: പരുത്തിപ്പാറയിൽ കാണാതായ  നൗഷാദ് ജീവനോടെ ഉണ്ടെന്ന് സൂചന.തൊടുപുഴയിൽ നിന്നാണ് നൗഷാദിനെ കണ്ടെത്തിയെതെന്നാണ് റിപ്പോർട്ടുകൾ. അഫ്സാന പറഞ്ഞതെല്ലാം നുണയെന്ന് പറഞ്ഞതോടെയാണ് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്. നൗഷാദിനെ താൻ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്നായിരുന്നു ഭാര്യ അഫ്സാന പോലീസിന് നൽകിയ മൊഴി.

പ്രദേശത്തെ് പോലീസ് പരിശോധന നടത്തയെങ്കിലും  മൃതദേഹാവശിഷ്ടമോ തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. തുടർച്ചയായി അഫ്സാന മൊഴി മാറ്റിയതിനാൽ പോലീസ് പ്രതിസന്ധിയിലായി. അഫ്സാനക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.നൗഷാദിനെ കൊന്നെന്നും സമീപത്തുള്ള ആരാധനാലയത്തിന്റെ സെമിത്തേരിയില്‍ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു അഫ്സാനയുടെ കുറ്റസമ്മതം. പിന്നീട് ആറ്റിൽ ഒഴുക്കിയെന്നു, സെപ്റ്റി ടാങ്കിലുണ്ടെന്നും മൊഴികൾ പലത് മാറ്റി പറഞ്ഞു.

മൊഴികളിലെ പ്രശ്നങ്ങൾ കണ്ടെത്തിയതോടെ നൗഷാദ് ജീവനോടെ ഉണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്.  ഇനി ഒരു പക്ഷെ നുണ പരിശോധനക്ക് കൂടി അഫ്സാനയെ വിധേയയാക്കിയേക്കാം.2021 നവംബറിൽ നൗഷാദിനെ  കാണാതാവുന്നത്. കേസിൽ കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഫ്സാന സ്റ്റേഷനിൽ വിളിച്ച് നൗഷാദ് അടുരിലൂടെ നടന്ന് പോകുന്നത് കണ്ടതായി അറിയിച്ചത്.

സീസി ടീവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് നൗഷാദിനെ കണ്ടെത്താനായില്ല  എന്നാൽ ഭർത്താവിനെ കണ്ടിട്ടും അഫ്സാന എന്താണ് വീട്ടിലേക്ക് വിളിക്കാതിരുന്നെന്ന സംശയമാണ് ഒടുവിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News