വർക്കല : മകളുടെ ചിത്രം ഉപയോഗിച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. ക്യാൻസർ രോഗിയും അനാഥയുമാണന്ന് സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കൊല്ലം വർക്കല സ്വദേശികളായ റാഷിദ, ഭർത്താവ് ബൈജു നസീർ എന്നിവരെയാണ് അരീക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
അനാഥയും ക്യാൻസർ രോഗിയുമാണന്ന് തെറ്റിദ്ധരിപ്പിച്ച് അരീക്കോട് സ്റ്റേഷൻ പരിതിയിലെ യുവാവിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയ കേസിലാണ് ബൈജു നസീർ ഭാര്യ റാഷിദ എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയതത്.
മകളുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയത് റാഷിദ ആയിരുന്നു. താൻ അനാഥയാണന്നും ക്യാൻസർ രോഗിയാണെന്നും ആയിരുന്നു അവകാശവാദം. ഉപ്പ ഉപേക്ഷിച്ച് പോയെന്നും മാതാവ് മരിച്ച് പോയെന്നും എറണാകുളത്തെ അനാഥാലയത്തിലാണ് താമസമെന്നുമാണ് വിശ്വസിപ്പിച്ചത്. അലിവ് തോന്നിയ യുവാവ് ഒരു വർഷത്തിനിടെ പതിനൊന്ന് ലക്ഷം രൂപ അകൗണ്ടിലേക്ക് നൽകി.
വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നി അന്വേഷിച്ച് ചെന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത് . ഇവർ പലരെയും സമാനമായ രീതിയിൽ പറ്റിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം ആർഭാട ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത് എന്ന് അരീക്കോട് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...