പാലക്കാട്: പാലക്കാട് റെയിവെ സ്റ്റേഷനിൽ ട്രെയിൻ ടോയ്ലറ്റിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കണ്ടെത്തി. ആർപിഎഫും പാലക്കാട് എക്സൈസ് സർക്കിളും ചേർന്ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ മുൻ വശത്തെ ജനറൽ കമ്പാർട്ട്മെന്റിന്റെ ടോയ്ലറ്റിന് അരികിൽ കണ്ടെത്തിയ ബാഗുകളിലായിരുന്നു കഞ്ചാവ്. രണ്ട് ബാഗുകളായി 27.350 കിലോ കഞ്ചാവാണ് ടോയ്ലറ്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് എത്തിച്ചേർന്നതായിരുന്നു ട്രെയിൻ.കണ്ടുകെട്ടിയ കഞ്ചാവിന് വിപണിയിൽ പതിമൂന്നര ലക്ഷത്തോളം രൂപ വില വരും. കഞ്ചാവ് കൊണ്ടുവന്നവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു
ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ എൻ.കേശവദാസ് , പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം എസ്ഐമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, എഎസ്ഐ കെ.എം.ഷിജു, ഹെഡ്കോൺസ്റ്റബിൾ എൻ.അശോക്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.സുരേഷ്ബാബു, പ്രിവെന്റിവ് എക്സൈസ് ഓഫീസർ എം.സുരേഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ്.കെ, എക്സൈസ് ഡ്രൈവർ കണ്ണദാസൻ.കെ എന്നിവരാണുണ്ടായിരുന്നത്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.