കാറിൽ നിന്നിറങ്ങി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് ഓട്ടം, പുറകെ പോലീസ്;100 കിലോ കഞ്ചാവ് പൊക്കിയത് ഇങ്ങനെ

കർണാടക രജിസ്ടേഷനിലുള്ള നീല കാറിലെത്തിയ യുവാക്കളെ ആണ് പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 11:11 AM IST
  • പോലീസ് തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ച ്മുങ്ങുകയായിരുന്നു
  • കാറിൽ നിന്നിറങ്ങി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് ഇവർ ഓടിയത്‌
  • ബാംഗ്ലൂരിൽ നിന്നാണ് ഇവർ കഞ്ചാവു കൊണ്ടുവന്നതെന്നാണ് പോലിസിന്റ നിഗമനം
കാറിൽ നിന്നിറങ്ങി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് ഓട്ടം, പുറകെ പോലീസ്;100 കിലോ കഞ്ചാവ് പൊക്കിയത് ഇങ്ങനെ

കോട്ടയം: നൂറിലധികം കിലോ കഞ്ചാവുമായി കാറിലെത്തിയ യുവാക്കളെ പോലീസ് പിൻതുടർന്നെത്തി സാഹസികമായി പിടികൂടി. മുണ്ടക്കയം കോരുത്തുതോട് മാങ്കുഴയ്ക്കൽ രഞ്ജിത്ത് (26) നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഞീഴൂർ ചിറയിൽതാഴെ കെൻസ് സാബു (28) എന്നിവരെയാണ് പിടികൂടിയത്.

കർണാടക രജിസ്ടേഷനിലുള്ള ഫോർഡ് കമ്പനിയുടെ നീല നിറത്തിലുള്ള എക്കോ സ്പോട്ട് കാറിലെത്തിയ യുവാക്കളെ ഇന്ന് രാവിലെ 6.30 ഓടെ വെട്ടിക്കാട്ടുമുക്കിൽ പോലിസ് തടയാൻ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് ഇവർ മുന്നോട്ടു പാഞ്ഞു. പിന്നാലെ എത്തിയ പോലീസ് വെട്ടിക്കാട്ട് മുക്കിനും തലപ്പാറയ്ക്കുമിടയിലുള്ള കൊങ്ങിണി വളവിൽ കാറിനു കുറുകെ വാഹനമിട്ടു ഇവരെ തടഞ്ഞു.

കാറിൽ നിന്നിറങ്ങി സമീപത്തെ റബ്ബർ തോട്ടത്തിലൂടെ ഓടിയ യുവാക്കളെ പോലിസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. കാറിന്റ ഡിക്കിയിലും പുറകിലെ സീറ്റിനടിയിലും ചാക്കുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ബാംഗ്ലൂരിൽ നിന്നാണ് ഇവർ കഞ്ചാവു കൊണ്ടുവന്നതെന്നാണ് പോലിസിന്റ നിഗമനം.
പ്രതികളെ പോലിസ് വൈക്കം ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. എക്സൈസും സ്ഥലത്തെത്തി പോലിസുമായി സഹകരിച്ച് അന്വേഷണമാരംഭിച്ചു. സംഭവത്തിന്റ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലിസ് ചീഫ് കാർത്തിക്ക് തലയോലപറമ്പിലെത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News