Crime News: തിരുവനന്തപുരത്ത് അക്രമ പരമ്പര; കടയ്ക്ക് നേരെ ബോംബേറ്, ഓട്ടോറിക്ഷ ആക്രമിച്ചു

Bomb attack against bakery in Thiruvananthapuram: പതിനൊന്നാം കല്ലിൽ വെച്ച് ഒരു ഓട്ടോറിക്ഷക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബോംബേറുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 02:26 PM IST
  • കഴിഞ്ഞ ദിവസം രാത്രി 11. 30 ഓടെയാണ് അജ്ഞാത സംഘം ബോംബെറിഞ്ഞത്.
  • വൈകുന്നേരം പ്രദേശത്ത് ചിലർ തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു.
  • നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Crime News: തിരുവനന്തപുരത്ത് അക്രമ പരമ്പര; കടയ്ക്ക് നേരെ ബോംബേറ്, ഓട്ടോറിക്ഷ ആക്രമിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് കടയ്ക്കു നേരെ ബോംബേറ്. വാളിക്കോട് ജം​ഗ്ഷനിൽ പ്രവർത്തിക്കുന്ന ഷെർഷാദിന്റെ ബേക്കറിക്ക് നേരെയാണ് അജ്ഞാത സംഘം ബോംബെറിഞ്ഞത്. രാത്രി കട അടക്കുന്നതിനിടെയായിരുന്നു സംഭവം. 

ഷെർഷാദിന്റെ ബേക്കറിക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി 11. 30 ഓടെയാണ് അജ്ഞാത സംഘം ബോംബെറിഞ്ഞത്. വൈകുന്നേരം പ്രദേശത്ത് ചിലർ തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി പതിനൊന്നാം കല്ലിൽ വെച്ച് ഒരു ഓട്ടോറിക്ഷക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്നാണ് കടയ്ക്ക് നേരെ ബോംബെറുണ്ടായത്. രാത്രി കട അടച്ചുകൊണ്ടിരുന്നപ്പോഴാണ് ബോംബെറിഞ്ഞത്. 

ALSO READ: വീടുകയറി ആക്രമണം; പട്ടാളക്കാരനുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ഉഗ്ര സ്ഫോടനത്തോടെ കടയ്ക്കു മുന്നിൽ വീണ് ബോംബ് പൊട്ടി. സംഭവം നടക്കുമ്പോൾ പുറത്ത് ആളുണ്ടായിരുന്നില്ല. അതുകൊണ്ട് ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. വാളിക്കോടും പരിസര പ്രദേശങ്ങളും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ താവളമാണെന്നും ഇവിടെ ആക്രമണങ്ങൾ പതിവാണെന്നും നാട്ടുകാർ പറഞ്ഞു.

എതിർ ചേരിയിലുള്ളവർക്കെതിരെ എറിഞ്ഞ ബോംബ് കടയിലേക്ക് മാറി പതിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാമൂഹിക വിരുദ്ധർ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, സ്ഥാപനത്തിന്റെ ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാളിക്കോട് യൂണിറ്റ് പ്രതിഷേധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News