Bomb Attack: പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ടു പേർക്ക് പരിക്ക്

Bomb Attack In Thiruvanathapuram: രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണ് ബോംബെറിഞ്ഞത്.  വാഹനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. വീടിൻ്റെ ജനലുകൾ ആക്രമണത്തിൽ തകർന്നു.

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 09:55 AM IST
  • പെരുമാതുറയിൽ മാടൻവിളയിൽ വീടുകൾക്ക് നേരെ ബോംബേറ്
  • സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്
  • മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്
Bomb Attack: പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ടു പേർക്ക് പരിക്ക്

തിരുവനന്തപുരം: പെരുമാതുറയിൽ മാടൻവിളയിൽ വീടുകൾക്ക് നേരെ ബോംബേറ്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അർഷിദിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: ളമശ്ശേരി സ്‌ഫോടനം: മരണസംഖ്യ മൂന്നായി; വെന്‍റിലേറ്ററിലായിരുന്ന 12 കാരി മരിച്ചു

രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണ് ബോംബെറിഞ്ഞത്.  വാഹനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. വീടിൻ്റെ ജനലുകൾ ആക്രമണത്തിൽ തകർന്നു. ആക്രമണ കാരണം വ്യക്തമല്ല. ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനിടയിൽ ഇന്നലെ ഉച്ചയോടെ കാറിലെത്തിയ ഒരു സംഘം പ്രദേശവാസികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവരാണ് രാത്രിയിൽ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.  സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത്പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News