Kalamassery Blast: കളമശ്ശേരി സ്‌ഫോടനം: മരണസംഖ്യ മൂന്നായി; വെന്‍റിലേറ്ററിലായിരുന്ന 12 കാരി മരിച്ചു

Kalamassery Blast Updates: താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാർട്ടിൻ ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങി.  അതിന് മുന്നേ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റു കൊണ്ടുള്ള വീഡിയോയും ഇയാൾ  സാമൂഹിക മാധ്യമത്തിൽ പങ്കുവെചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 07:06 AM IST
  • കളമശ്ശേരി ബോംബ്സ്ഫോടനത്തിൽ മരണം മൂന്നായി
  • സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായത്
  • സ്‌ഫോടനത്തിൽ 51 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്
Kalamassery Blast: കളമശ്ശേരി സ്‌ഫോടനം: മരണസംഖ്യ മൂന്നായി; വെന്‍റിലേറ്ററിലായിരുന്ന 12 കാരി മരിച്ചു

കൊച്ചി: കേരളത്തെ ഞെട്ടിച്ചുകൊണ്ട്  കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെ നടന്ന ബോംബ്സ്ഫോടനത്തിൽ മരണം മൂന്നായി. സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായത്.  സ്‌ഫോടനത്തിൽ 51 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.

Also Read: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെ; മരണം 2 ആയി

സംഘടിത ഭീകരാക്രമണമെന്ന സംശയമുണർത്തിയെങ്കിലും പിന്നീട് യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്ന ചെലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനിക് ആണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.  ഇയാൾ കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ്.  താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാർട്ടിൻ ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങി.  അതിന് മുന്നേ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റു കൊണ്ടുള്ള വീഡിയോയും ഇയാൾ  സാമൂഹിക മാധ്യമത്തിൽ പങ്കുവെചിരുന്നു. സ്ഫോടനം നടത്താനുപയോഗിച്ച റിമോർട്ട് കൺട്രോൾ ഉൾപ്പെടെ വീട്ടിൽനിന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ചോദ്യംചെയ്തു വരികയാണ്. യുഎപിഎ ഉൾപ്പെടെ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Also Read: ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, മഹാദേവന്റെ കൃപയാൽ ലഭിക്കും വൻ സമ്പത്ത്!

സ്‌ഫോടനത്തിൽ പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ് സംഭവ സ്ഥലത്തുവെചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തിൽ കുമാരിയാണ് മരിച്ച രണ്ടാമത്തെയാൾ.  മൂന്നാമത്തെ മരണം മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിനയാണ്‌.  അപകടത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു ലിബിന രാത്രി 1.30 ഓടെയാണ്‌ മരിച്ചത്‌. 

Also Read: ശുക്ര ശനി രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ

സ്ഫോടനത്തിലും തീപിടിത്തത്തിലും പരിക്കേറ്റവരിൽ 30 പേർ ചികിത്സയിലുണ്ട്. 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സ തേടുന്നത്. ആറു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  ഇന്നലെ രാവിലെ 9:40 ഓടെയാണ് നാടിനെ നടുക്കിക്കൊണ്ട് സ്ഫോടനം അരങ്ങേറിയത്.  സ്ഫോടനം നടന്നപ്പോൾ സാമ്ര ഹാളിൽ 2400 ഓളം വിശ്വാസികൾ പ്രാർത്ഥനയിലായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News