ചാൾസ് ശോഭരാജ് അഥവാ ദാമോദർജി പറഞ്ഞ അതേ ശോഭരാജ്

1970-കളിലാണ് ശോഭരാജിനെ ലോകം അറിഞ്ഞു തുടങ്ങുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 9, 2021, 04:54 PM IST
  • 1972നും 1976നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്.
  • ആദ്യ കാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന ശോഭരാജിന്റെ ആദ്യകാല അപരനാമം.
  • 1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. പക്ഷെ ജയിൽചാടി.
ചാൾസ് ശോഭരാജ് അഥവാ ദാമോദർജി പറഞ്ഞ അതേ ശോഭരാജ്

ന്യൂഡൽഹി: 1986കളിലെപ്പോഴോ ചാൾസ് ശോഭരാജിൽ മാത്രം കണ്ടിരുന്ന ആ സവിശേഷ ധൈര്യത്തെക്കുറിച്ച് ദാമോദർ ജി പറയുമ്പോൾ അയാൾ തീഹാർ ജയിലിലെ ഇരുട്ടുമുറികളിലെവിടെയോ ആയിരുന്നിരിക്കണം. കാലം ചാർത്തി തന്നെ കൊടുംകുറ്റവാളിയെന്ന ലേബലിനെ പരിഷ്കരിക്കാൻ ചിന്തിച്ചു തുടങ്ങുന്ന കാലം. അല്ലെങ്കിൽ  ഒരുപക്ഷെ കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പുകൾ നിശബ്ദമായി നടത്തുകയായിരിക്കാം. പക്ഷെ അതിനും 16 വർഷങ്ങൾക്കും മുൻപേ യൂറോപ്പിൽ ആ പേരിനൊപ്പം ചോരയുടെ ​ഗന്ധവും പടർന്നു തുടങ്ങിയിരുന്നു. ഒരു കൊടും കുറ്റവാളിയുടെ തുടക്കം.

ALSO READ: രണ്ട് വർഷം: മോഷണം പോയ കാർ കിട്ടി ഉപയോ​ഗിച്ചിരുന്നത് യുപി പോലീസുകാരൻ

പറഞ്ഞാൽ ഏറെയുണ്ട് ശോഭരാജിനെ പറ്റി നാല് വരികളിൽ മാത്രം ഒതുങ്ങി തീരുന്ന ഒരു കുറ്റവാളിയെ അല്ലായിരുന്നു അയാൾ. 1944ൽ വിയറ്റ്‌നാമിലെവിടെയോ ഇന്ത്യാക്കാരനായ പിതാവിന്റെയും വിയറ്റ്‌നാമുകാരിയായ മാതാവിന്റെയും മകനായി ജനനം. വിയറ്റ്നാമിന്റെ തെരുവുകളിലായിരുന്നു ശോഭരാജിന്റെ ബാല്യകാലം. അമ്മ ഒരു French ആർമി ഓഫീസറെ വിവാഹം കഴിച്ചതോടെ അയാളുടെ ജീവിതം അപ്പാടെ മാറി. അവർ പാരീസിലേക്ക് കൂടുമാറി. അമ്മ ശോഭരാജിനെ ഒരു ഫ്രഞ്ച് ബോർഡിംഗ് സ്കൂളിൽ ചേർത്തു. സ്കൂളിൽ നിന്നു പുറത്തിറങ്ങിയ ശോഭരാജ് തന്റെ കുറ്റകൃത്യ ജീവിതത്തിനു തുടക്കമിട്ടു. 

ALSO READ: ഭർത്താവിനെ കൊന്നു: ഫേസ്ബുക്കിൽ പോസ്റ്റിട്ടു യുവതി അറസ്റ്റിൽ

1960കളുടെ തുടക്കത്തിൽ തന്നെ മോഷണക്കേസുകളിൽ പലവട്ടം പോലീസ് ശോഭരാജിനെ അറസ്റ്റു ചെയ്തു. ചാന്റൽ കോംപാഗ്നോൺ എന്ന ഫ്രഞ്ചുകാരിയുമായുള്ള വിവാഹശേഷം ശോഭരാജ് ഒരു പുതിയ മനുഷ്യനാവാൻ ശ്രമിച്ചുവെന്നാണ് കഥ എന്നാൽ അങ്ങനെ മാറാൻ അയാളുടെ മനസ്സ് അനുവദിച്ചിരുന്നില്ലെന്നതാണ് സത്യം. മോഷണവും കള്ളക്കടത്തും നിർബാധം തുടർന്നു. ഒടുവിൽ ഫ്രഞ്ചുകാരിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് മേരി ആൻഡ്രീ ലെക്ലെർക്ക് എന്ന Canadian യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.

1970-കളിലാണ് ശോഭരാജിനെ ലോകം അറിഞ്ഞു തുടങ്ങുന്നത്. 1972നും 1976നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്. ആദ്യ കാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന ശോഭരാജിന്റെ ആദ്യകാല അപരനാമം. മാധ്യമങ്ങൾ അയാളെ സർപ്പന്റ് എന്ന് വിളിച്ചു(വഞ്ചകൻ, സാത്താൻ ).1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. പക്ഷെ ജയിൽചാടി. പിന്നീട് പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം. ഇൗ സമയത്താണ് കുറ്റകൃത്യങ്ങൾ ദക്ഷിണേഷ്യയിലേക്ക്(South India) കൂടി വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു.  

ALSO READ24 വർഷങ്ങൾ:ഇന്റർപോൾ തേടുന്ന ആ പയ്യന്നൂർകാരി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?

1986ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭാരാജ് വീണ്ടും സമർഥമായി രക്ഷപ്പെട്ടു. ഒരുമാസത്തിനു ശേഷം പിടിയിലായി. 1997-ൽ ജയിൽ മോചിതനായശേഷം ഫ്രാൻസിലേക്ക് പോയ ശോഭരാജിനെ പിന്നീട് കാണുന്നത് 2003-ലാണ്. കാഠ്മണ്ഡുവിലെ എയർപോർട്ടിൽ ബാ​ഗും തൂക്കി സാവധാനം നടന്നു പോകുന്ന മനുഷ്യനെ തിരിച്ചറിഞ്ഞത് നേപ്പാളിലെ ഒരു മാധ്യമ പ്രവർത്തകനായിരുന്നു. ശോഭരാജ് വീണ്ടും ജയിലിലായി. നേപ്പാളിൽ നടന്ന ഒരു കൊലപതാക കുറ്റം കൂടി ശോഭരാജിന് മേൽ ചുമത്തപ്പെട്ടു. ഇപ്പോഴും Nepalൽ ജീവപര്യന്തം തടവുശിക്ഷ അനു​ഭവിക്കുന്നു. 76ാം വയസ്സിലും എണ്ണമറ്റ കേസ്സുകളുടെ വിചാരണയും നടന്നുകൊണ്ടിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News